ആന്‍ഡേഴ്സണെ നേരിടണമെങ്കില്‍ ഈ വഴി മാത്രം; ഇന്ത്യന്‍ ബാറ്റ്‌സ്‌മാന് ഉപദേശവുമായി വോണ്‍

ആന്‍ഡേഴ്സണെ നേരിടണമെങ്കില്‍ ഈ വഴി മാത്രം; ഇന്ത്യന്‍ ബാറ്റ്‌സ്‌മാന് ഉപദേശവുമായി വോണ്‍

  james anderson , shane warne , team india , cricket , ജയിംസ് ആന്‍‌ഡേഴ്‌സണ്‍ , ഇന്ത്യ , ഷെയ്‌ന്‍ വോണ്‍ , ഇംഗ്ലീഷ് , ഇന്ത്യ ഇംഗ്ലണ്ട് ടെസ്‌റ്റ്
ലണ്ടന്‍| jibin| Last Modified വ്യാഴം, 30 ഓഗസ്റ്റ് 2018 (16:30 IST)
ഇംഗ്ലണ്ടിനെതിരായ ടെസ്‌ടില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാത്ത ഇന്ത്യന്‍ താരങ്ങളിലൊരാളാണ് കെഎല്‍ രാഹുല്‍. ഇംഗ്ലീഷ് പേസര്‍ ജയിംസ് ആന്‍‌ഡേഴ്‌സണ് വിക്കറ്റ് സമ്മാനിച്ച് മടങ്ങാനാണ് രാഹുലിന്റെ എന്നും വിധി.

മികച്ച രീതിയില്‍ ബോള്‍ ചെയ്യുന്ന ആന്‍‌ഡേഴ്‌സനെ എങ്ങനെ നേരിടാമെന്ന് രാഹുലിന് ഉപദേശം നല്‍കിയിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം ഷെയ്‌ന്‍ വോണ്‍.

ലൈനും ലെങ്‌തും പാലിക്കുന്നതിനൊപ്പം സിംഗ് കൊണ്ട് ബാറ്റ്‌സ്‌മാന്മാരെ ഭയപ്പെടുത്തുന്ന ആന്‍ഡേഴ്‌സണെ
കടന്നാക്രമിക്കുകയാണ് രാഹുല്‍ ചെയ്യേണ്ടത്. ഇംഗ്ലീഷ് ബോളറെ നേരിടാന്‍ ഇത് മാത്രമെ മാര്‍ഗമുള്ളൂ. ഞാന്‍ ടീം ഇന്ത്യയുടെ ഭാഗമായിരുന്നുവെങ്കില്‍ ആന്‍ഡേഴ്‌സണെ കടന്നാക്രമിക്കാന്‍ രാഹുലിനോട് പറയുമായിരുന്നുവെന്നും വോള്‍ വ്യക്തമാക്കി.


ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ കൂടുതല്‍ അപകടകാരിയായ ബോളറാണ് ആന്‍ഡേഴ്‌സണ്‍. കൂടുതല്‍ ആക്രമണോത്സുകത കാട്ടുക മാത്രമാണ് അദ്ദേഹത്തെ നേരിടാനുള്ള മാര്‍ഗമെന്നും വോണ്‍ പറഞ്ഞു.

ഇംഗ്ലീഷ് പര്യടനത്തില്‍ മങ്ങിയ പ്രകടനമാണ് രാഹുല്‍ പുറത്തെടുക്കുന്നത്. 15.67 ശരാശരിയില്‍ 94 റണ്‍സ് മാത്രമാണ് ഇതുവരെ അദ്ദേഹം നേടിയത്. ലോഡ്‌സ് ടെസ്‌റ്റിലെ രണ്ട് ഇന്നിംഗ്‌സുകളിലും ആന്‍‌ഡേഴ്‌സണ് മുന്നില്‍ കുടുങ്ങാനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിധി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :