മെല്‍ബണ്‍|
jibin|
Last Modified ചൊവ്വ, 23 ഒക്‌ടോബര്‍ 2018 (16:39 IST)
പാകിസ്ഥാനെതിരായ ടെസ്‌റ്റ് പരമ്പര കൈവിട്ട ഓസ്‌ട്രേലിയന്‍ ടീമിലെ പരിഹസിച്ച ഇതിഹാസ താരം
ഷെയ്‌ന്‍ വോണ്‍ രംഗത്ത്.
ഈ ടീമിന്റെ പ്രകടനം മെച്ചപ്പെടണമെങ്കില്‍ പിന്നില്‍ നിന്നും ഒരു ചവിട്ട് ആവശ്യമാണ്. ആഭ്യന്തര മത്സരങ്ങളില്‍ കളിക്കുന്ന ക്ലബ്ബുകളുടെ നിലവാരം മാത്രമാണ് ഇപ്പോഴത്തെ ഓസീസ് ടീമിന് ഊള്ളൂവെന്നും വോണ്‍ പറഞ്ഞു.
പരാജയപ്പെട്ടുവെങ്കിലും ഓസീസ് ടീമിനെ ഞാന്‍ പിന്തുണയ്‌ക്കുന്നു. എന്നാല്‍ അവരുടെ പ്രകടനമാണ് പ്രശ്‌നമെന്നും വോണ്‍ വ്യക്തമാക്കി.
മിച്ചല്‍ മാര്‍ഷിനെ ഉപനായകനായി തെരഞ്ഞടുത്തത് അവിശ്വസനീയമാണ്. ടെസ്‌റ്റില്‍ കഴിവ് തെളിയിച്ച താരമാണ് അദ്ദേഹമെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. മാര്‍ഷിന്റെ ബാറ്റിംഗ് ശരാശരി 26 മാത്രമാണെന്നും വോണ്‍ പറഞ്ഞു.
മാര്‍ഷ് സഹോദരന്മാര്‍ റണ്‍സ് കണ്ടെത്താന്‍ ശ്രമിക്കണം. അല്ലെങ്കില്‍ മറ്റ് താരങ്ങള്‍ക്ക് അവസരം നല്‍കാനായി ഒഴിഞ്ഞു നില്‍ക്കണമെന്നും മുന്ന് ഓസീസ് ഇതിഹാസം തുറന്നടിച്ചു.
പാകിസ്ഥാനെതിരായ ടെസ്‌റ്റ് പരമ്പരയില്‍ ആദ്യ മത്സരത്തില്‍ സമനില പിടിച്ചെടുത്ത ഓസീസ് രണ്ടാം ടെസ്‌റ്റില്‍ 373 റണ്‍സിന്‍റെ കൂറ്റന്‍ തോല്‍വി വഴങ്ങിയതോടെയാണ് ടീമിനെതിരെ വിമര്‍ശനം ശക്തമായത്.