ധാക്ക|
jibin|
Last Modified തിങ്കള്‍, 23 ജനുവരി 2017 (15:11 IST)
കാമുകിയുടെ പരാതിയില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് താരം അറസ്‌റ്റില്‍. കാമുകിയുടെ സ്വകാര്യ ചിത്രങ്ങള്‍ അനുവാദമില്ലാതെ ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ചെയ്‌തതാണ് ബംഗ്ലാദേശ് ബൗളര്‍ അറഫാത്ത് സണ്ണിയെ വെട്ടിലാക്കിയത്.
വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട് ഉണ്ടാക്കി അതുവഴി തന്റെ സ്വകാര്യ ചിത്രങ്ങള്‍ അറഫത്ത് പുറത്തു വിട്ടുവെന്നാണ് കാമുകിയുടെ പരാതി. രണ്ടാഴ്‌ച മുമ്പാണ് സൈബര്‍ നിയമങ്ങള്‍ ചൂണ്ടിക്കാട്ടി യുവതി പൊലീസില്‍ പരാതി നല്‍കിയത്.
കാമുകിയുടെ പരാതി സ്വീകരിച്ച പൊലീസ് ധാക്കയിലെ അമീന്‍ബസാറിലെ വീട് റെയ്‌ഡ് ചെയ്‌താണ് അറഫാത്തിനെ അറസ്‌റ്റ് ചെയ്‌തത്. കുറ്റം തെളിഞ്ഞാല്‍ 14 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണ് താരത്തിനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്.
ഇടങ്കൈയന്‍ ബൗളറും മുപ്പതുകാരനുമായ അറഫാത്ത് ബംഗ്ലാദേശിനായി 16 ഏകദിനങ്ങളും 10 ടി ട്വന്റിയും കളിച്ചിട്ടുണ്ട്.