'ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓപ്പണർ ആ താരം'- മനസ്സ് തുറന്ന് സൗരവ് ഗാംഗുലി

അഭിറാം മനോഹർ| Last Updated: തിങ്കള്‍, 30 ഡിസം‌ബര്‍ 2019 (10:54 IST)
ഇതിഹാസതാരമായ സുനിൽ ഗവാസ്കറാണ് ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓപ്പണിങ് താരമെന്ന് സൗരവ് ഗാംഗുലി. എന്നാൽ ഇന്ത്യയുടെ എക്കാലത്തെയും ഓപ്പണിങ് ബാറ്റിങ് താരങ്ങളെ പരിഗണിക്കുമ്പോൾ വിരേന്ദർ സേവാഗും ഗവാസ്കർക്ക് ഒട്ടും പിന്നിലല്ലെന്നും താരം പറയുന്നു. കഴിഞ്ഞ ദിവസം ഇന്ത്യാ ടുഡേയോട് സംസാരിക്കവെയാണ് ഗാംഗുലി തന്റെ അഭിപ്രായം വെളിപ്പെടുത്തിയത്.

സുനിൽ ഗവാസ്കറാണ് ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓപ്പണിങ് താരം എന്നാൽ സേവാഗ് ഗവാസ്കറിന് ഒട്ടും പിന്നിലല്ല. സേവാഗ് വളരെ സ്പെഷ്യൽ കളിക്കാരനാണ്. ഇന്ത്യ കണ്ട ഏറ്റവും മികച്ചവരിലൊരാൾ. രാജ്യം കണ്ട മികച്ച ഓപ്പണറായി എല്ലാവരും ഗവാസ്കറിനെയാണ് വിലയിരുത്തുന്നത്. എന്നാൽ സേവാഗ് ഗവാസ്കറിന് ഒട്ടും പിന്നിലല്ല. രണ്ടുപേരും വളരെ വ്യത്യസ്തരായ കളിക്കാരാണ്. എന്നാൽ ഇരുവരും എതിർ ടീമിന് ഏൽപ്പിച്ച ആഘാതങ്ങൾ വലുതായിരുന്നുവെന്നും സേവാഗ് അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച മാച്ച് വിന്നർ ആയിരുന്നുവെന്നും ഗാംഗുലി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :