തിരുവനന്തപുരം|
jibin|
Last Updated:
തിങ്കള്‍, 7 ഡിസംബര്‍ 2015 (11:27 IST)
കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്ന സഞ്ജു വി സാംസണിന്റെ അഭ്യർഥന ഇന്നു ചേരുന്ന കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) യോഗം ചർച്ച ചെയ്യും. നായകസ്ഥാനം സമ്മര്‍ദ്ദത്തിലാക്കുന്നതിനാല്‍ ബാറ്റിംഗില്‍ താളം കണ്ടെത്താന്‍ സാധിക്കുന്നില്ലെന്ന സഞ്ജുവിന്റെ അഭ്യര്‍ഥന
കെസിഎ അംഗീകരിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.
നായകസ്ഥാനം സമ്മര്‍ദ്ദത്തിലാക്കിയതോടെ ബാറ്റിംഗില്‍ മികവ് തെളിയിക്കാന്‍ കഴിയുന്നില്ലെന്ന് രഞ്ജി ട്രോഫിയിൽ ഹിമാചൽ പ്രദേശിനെതിരായ അവസാന മൽസരത്തിനു മുമ്പ് തന്നെ സഞ്ജു വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഈ ആവശ്യം കെസിഎ തള്ളുകയായിരുന്നു. വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിനെ നയിക്കാൻ സഞ്ജുവില്ലെങ്കില്‍ റോഹൻ പ്രേമിനോ സച്ചിൻ ബേബിക്കോ നറുക്ക് വീഴും.
ക്യാപ്റ്റൻസിയും വിക്കറ്റ് കീപ്പിംഗും ബാറ്റിങ്ങിനെ ബാധിക്കുന്നുവെന്നാണ് സഞ്ജുവിന്റെ വിലയിരുത്തൽ. എട്ടു മൽസരങ്ങളിൽ നിന്നായി ഇത്തവണ സഞ്ജുവിന് 208 റൺസ് മാത്രമെ നേടാനായുള്ളൂ. ഒരു സെഞ്ചുറി മാത്രമാണ് അദ്ദേഹത്തിന് നേടാന്‍ കഴിഞ്ഞത്. നായകസ്ഥാനം സമ്മര്‍ദ്ദം നല്‍കുന്നതിനാല്‍ രഞ്ജി ട്രോഫിയിൽ സഞ്ജുവിന് മികച്ച ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല.