Sanju Samson: 'ഇത് സഞ്ജുവിനുള്ള പണിയോ'; ആരാധകര്‍ കണ്‍ഫ്യൂഷനില്‍, കാരണം ഇതാണ്

Sanju Samson: രാജ്യാന്തര ട്വന്റി 20 യില്‍ അഞ്ചാം നമ്പറില്‍ സഞ്ജുവിനു അത്ര നല്ല കണക്കുകളല്ല ഉള്ളത്

Sanju Samson, Sanju Samson will be dropped from team soon, Sanju Samson Batting at no 5, Sanju Samson Gambhir Asia Cup, Sanju Samson Asia Cup, Sanju in Playing 11, സഞ്ജു സാംസണ്‍, ഏഷ്യ കപ്പ്, സഞ്ജു ഏഷ്യ കപ്പ്
Kochi| രേണുക വേണു| Last Modified വെള്ളി, 12 സെപ്‌റ്റംബര്‍ 2025 (17:13 IST)
Sanju Samson

Sanju Samson: ഏഷ്യ കപ്പിലെ ആദ്യ മത്സരത്തില്‍ സഞ്ജു സാംസണ്‍ ഇന്ത്യക്കായി കളത്തിലിറങ്ങിയെങ്കിലും ആരാധകര്‍ കണ്‍ഫ്യൂഷനിലാണ്. ഓപ്പണറായോ വണ്‍ഡൗണോ ഇറക്കേണ്ടിയിരുന്ന സഞ്ജുവിനെ അഞ്ചാം നമ്പറില്‍ ഇറക്കിയത് എന്തുകൊണ്ടായിരിക്കുമെന്നാണ് ആരാധകര്‍ സംശയിക്കുന്നത്.

രാജ്യാന്തര ട്വന്റി 20 യില്‍ അഞ്ചാം നമ്പറില്‍ സഞ്ജുവിനു അത്ര നല്ല കണക്കുകളല്ല ഉള്ളത്. അഞ്ചാം നമ്പറില്‍ 20.62 ശരാശരിയില്‍ അഞ്ച് ഇന്നിങ്സുകളില്‍ നിന്നായി സഞ്ജു സ്‌കോര്‍ ചെയ്തിരിക്കുന്നത് വെറും 62 റണ്‍സാണ്. എന്നാല്‍ ഓപ്പണറായി ഇറങ്ങി മൂന്ന് സെഞ്ചുറികള്‍ അടക്കം 522 റണ്‍സ് അടിച്ചുകൂട്ടിയിട്ടുണ്ട്. സഞ്ജു കരുത്ത് തെളിയിച്ചിട്ടുള്ള പൊസിഷനില്‍ അവസരം നല്‍കാതെ അഞ്ചാം നമ്പറിലേക്ക് ഇറക്കിയത് താരത്തിന്റെ ഭാവിയെ പ്രതികൂലമായി ബാധിച്ചേക്കാം. അഞ്ചാം നമ്പറില്‍ സഞ്ജു നിരാശപ്പെടുത്തിയാല്‍ മലയാളി താരത്തെ പുറത്തിരുത്താന്‍ ഇതിലും നല്ല അവസരം സെലക്ടര്‍മാര്‍ക്കു ലഭിക്കില്ലല്ലോ !

ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ മുന്‍ നായകനും മുന്‍ സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത് സഞ്ജുവിനൊരു മുന്നറിയിപ്പ് നല്‍കുകയാണ്. ബാറ്റിങ് പൊസിഷനില്‍ സഞ്ജുവിനെ അഞ്ചാം സ്ഥാനത്തേയ്ക്കു ഇറക്കിയത് ശ്രേയസ് അയ്യര്‍ക്കു ടീമിലേക്കു വഴിയൊരുക്കുന്നതിനു വേണ്ടിയാണെന്ന് ശ്രീകാന്ത് പറഞ്ഞു.

' സഞ്ജുവിനെ അഞ്ചാം സ്ഥാനത്ത് ബാറ്റിങ്ങിനു ഇറക്കുന്നതിലൂടെ അവര്‍ ഉദ്ദേശിക്കുന്നത് ശ്രേയസ് അയ്യരെ തിരിച്ചുകൊണ്ടുവരാനാണ്. അഞ്ചാം നമ്പറില്‍ സഞ്ജു അധികം ബാറ്റ് ചെയ്തിട്ടില്ല. അദ്ദേഹം ആ പൊസിഷനില്‍ ബാറ്റ് ചെയ്യേണ്ട ആവശ്യവുമില്ല. അഞ്ചാമനായി ബാറ്റ് ചെയ്യുന്നത് സഞ്ജുവിന്റെ ആത്മവിശ്വാസം തകര്‍ക്കും. അദ്ദേഹത്തിന്റെ കാര്യത്തില്‍ എനിക്ക് വലിയ സന്തോഷമൊന്നും തോന്നുന്നില്ല. ഇത് അദ്ദേഹത്തിന്റെ ലാസ്റ്റ് ചാന്‍സ് ആയിരിക്കുമെന്ന മുന്നറിയിപ്പാണ് എനിക്ക് സഞ്ജുവിനു നല്‍കാനുള്ളത്. അഞ്ചാം നമ്പറില്‍ റണ്‍സ് കണ്ടെത്താന്‍ അടുത്ത മൂന്ന് ഇന്നിങ്സുകളില്‍ സഞ്ജു പരാജയപ്പെട്ടാല്‍ ഉറപ്പായും ശ്രേയസ് അയ്യര്‍ പകരക്കാരനായി ടീമിലെത്തും,' ശ്രീകാന്ത് പറഞ്ഞു.


സഞ്ജുവിനു ഫിനിഷര്‍ റോളില്‍ തിളങ്ങാന്‍ സാധിക്കുമോ എന്ന ആശങ്കയും അദ്ദേഹം രേഖപ്പെടുത്തി. ഹാര്‍ദിക് പാണ്ഡ്യയും ശിവം ദുബെയും ഫിനിഷര്‍ റോളിനായി ടീമിലുണ്ട്. സഞ്ജുവിനെ മധ്യനിരയിലേക്ക് ഇന്ത്യ കളിപ്പിക്കുന്നത്. ഏഷ്യ കപ്പില്‍ ജിതേഷിനു പകരമായി സഞ്ജുവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി. ഏഷ്യ കപ്പില്‍ അത് കുഴപ്പമില്ല. ട്വന്റി 20 ലോകകപ്പിലും അത് ചെയ്യാന്‍ കഴിയുമോ എന്നും ശ്രീകാന്ത് ചോദിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :