1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Sanju Samson removed from Zimbabwe T20I

Sanju Samson: സിംബാബ്വെ പര്യടനം: സഞ്ജുവിനു പകരം മറ്റൊരു താരം ടീമില്‍ !

സിംബാബ്വെയ്‌ക്കെതിരെ അഞ്ച് ട്വന്റി 20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുക

Sanju Samson
Sanju Samson: സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റം. സഞ്ജു സാംസണ്‍, ശിവം ദുബെ, യഷസ്വി ജയ്‌സ്വാള്‍ എന്നിവര്‍ക്ക് പകരം വേറെ മൂന്ന് താരങ്ങളെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി. ജിതേഷ് ശര്‍മ, സായ് സുദര്‍ശന്‍, ഹര്‍ഷിത് റാണ എന്നിവരെയാണ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ട്വന്റി 20 ലോകകപ്പ് ടീമില്‍ ഉണ്ടായിരുന്ന സഞ്ജു അടക്കമുള്ള താരങ്ങള്‍ വെസ്റ്റ് ഇന്‍ഡീസില്‍ നിന്ന് മടങ്ങിയെത്താന്‍ വൈകുന്നതാണ് സിംബാബ്വെയിലേക്ക് മൂന്ന് താരങ്ങളെ അയക്കാനുള്ള തീരുമാനത്തിനു പിന്നില്‍. 
 
സിംബാബ്വെയ്‌ക്കെതിരെ അഞ്ച് ട്വന്റി 20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ഇതില്‍ ആദ്യ രണ്ട് മത്സരങ്ങളിലേക്കുള്ള സ്‌ക്വാഡില്‍ ആണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. സഞ്ജു, ദുബെ, ജയ്‌സ്വാള്‍ എന്നിവര്‍ക്ക് മൂന്നാം ട്വന്റി 20 മുതല്‍ ടീമിനൊപ്പം ചേരാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ജൂലൈ ആറിന് ആരംഭിക്കുന്ന പരമ്പര ജൂലൈ 14 നാണ് അവസാനിക്കുന്നത്. 
 
വെസ്റ്റ് ഇന്‍ഡീസിലെ മോശം കാലാവസ്ഥയെ തുടര്‍ന്നാണ് ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിനു തിരിച്ചുവരാന്‍ സാധിക്കാത്തത്. ജൂലൈ മൂന്ന് ബുധനാഴ്ച പ്രത്യേക വിമാനത്തില്‍ ഇന്ത്യന്‍ ടീം നാട്ടിലെത്തുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ശുഭ്മാന്‍ ഗില്‍ ആണ് സിംബാബ്വെയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്. 
 
ആദ്യ രണ്ട് ട്വന്റി 20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം: ശുഭ്മാന്‍ ഗില്‍, ഋതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശര്‍മ, റിങ്കു സിങ്, ധ്രുവ് ജുറല്‍, റിയാന്‍ പരാഗ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, തുഷാര്‍ ദേഷ്പാണ്ഡെ, സായ് സുദര്‍ശന്‍, ജിതേഷ് ശര്‍മ, ഹര്‍ഷിത് റാണ 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ലോകകപ്പ് നേടി, ഇനി ലക്ഷ്യം ചാമ്പ്യൻസ് ട്രോഫിയും ടെസ്റ്റ് ചാമ്പ്യൻഷിപ്പും: ജയ് ഷാ