അഭിറാം മനോഹർ|
Last Modified വെള്ളി, 31 ജനുവരി 2025 (19:12 IST)
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തിലും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ആര്‍ച്ചറുടെ ഷോര്‍ട്ട് ബോളുകള്‍ക്കെതിരെ മറുപടിയില്ലാതെ സഞ്ജു പതറിയിരുന്നു. ഷോര്‍ട്ട് ബോളില്‍ ഹുക്ക് ഷോട്ട് കളിക്കാന്‍ ശ്രമിച്ചാണ് സഞ്ജു വിക്കറ്റ് സമ്മാനിച്ചത്. ഇക്കുറി ബോളര്‍ മാറിയെങ്കിലും ഇംഗ്ലണ്ടിന് വിക്കറ്റ് സമ്മാനിക്കാന്‍ സഞ്ജു മറന്നില്ല.
ആദ്യ 2 മത്സരങ്ങളിലും ഷോര്‍ട്ട് ബോളിന് മുന്നില്‍ പതറിയതോടെ മൂന്നാം മത്സരത്തില്‍ ഏറെ പരിശീലനത്തിന് ശേഷമാണ് സഞ്ജു ഇറങ്ങിയത്. എന്നിട്ടും മൂന്നാം മത്സരത്തിലും സഞ്ജു നിരാശപ്പെടുത്തിയിരുന്നു. കഴിഞ്ഞ 2 തവണയും ജോഫ്ര ആര്‍ച്ചര്‍ക്കായിരുന്നു വിക്കറ്റെങ്കില്‍ ഇത്തവണ സക്കീബ് മഹ്മൂദാണ് സഞ്ജുവിനെ പുറത്താക്കിയത്.