സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 16 ഒക്‌ടോബര്‍ 2024 (12:48 IST)
കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍. അതേസമയം നല്ലത് കേള്‍ക്കുമ്പോള്‍ സന്തോഷവും തോന്നാറുണ്ടെന്ന് സഞ്ജു പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ടപ്പോഴാണ് സഞ്ജു ഇക്കാര്യം പറഞ്ഞത്. ബംഗ്ലാദേശിനെതിരെ ടി20 മത്സരത്തില്‍ സെഞ്ച്വറി നേടിയതിന് ശേഷം നാട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴായിരുന്നു സഞ്ജുവിന്റെ പ്രതികരണം.
സൂപ്പര്‍മാനാണെന്നൊക്കെ സോഷ്യല്‍ മീഡിയയില്‍ പറയുന്നത് കാണുമ്പോള്‍ വലിയ സന്തോഷം തോന്നാറുണ്ട്. എന്നാല്‍ രണ്ടുതവണ വേഗം വിക്കറ്റ് പോകുമ്പോള്‍ വേറെ ചില പേരുകളും വന്നു കൊള്ളും. സന്തോഷിക്കേണ്ട സമയത്ത് സന്തോഷിക്കണം എന്നതാണ് എന്റെ രീതി. കാരണം വിഷമിക്കാനുള്ള സമയം വേറെ വരാനിരിക്കുന്നതേയുള്ളു. കളിക്ക് ശേഷം ടിവിയില്‍ വീണ്ടും കളി കാണാറുണ്ട്. കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ ചെറിയ വിഷമം ഒക്കെ തോന്നുമെന്നും താരം പറഞ്ഞു.