1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Salman butt slams sanju samson

സഞ്ജു അലസൻ, കുഴിമടിയൻ: വിമർശനവുമായി മുൻ പാക് താരം

ശ്രീലങ്ക
ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിൽ മോശം പ്രകടനം കാഴ്‌ച്ചവെച്ച മലയാളിതാ‌രം സഞ്ജു സാംസണെ വിമർശിച്ച് മുൻ പാകിസ്ഥാൻ താരം സഞ്ജു സാംസൺ. സഞ്ജു മടിയനും അലസനുമാണെന്നാണ് സൽമാൻ ‌ബട്ടിന്റെ വിമർശനം.
 
എന്റെ അഭിപ്രായത്തില്‍ സഞ്ജു ഒരു മടിയനാണ്. ഒരു ബോളറെ മനസിലാക്കാന്‍ പറ്റുന്നില്ലെന്ന് മനസിലായാല്‍ പാഡ് ബാറ്റിനേക്കാള്‍ മുന്നിലേക്ക് വരണം. പക്ഷെ എന്നിട്ടും അവന്‍ ബാക്ക് ഫൂട്ടില്‍ കളിക്കാനായാണ് ശ്രമിച്ചത്. അതും അക്രോസ് ദ ലൈനിൽ. ഇതോടെ സഞ്ജു പന്ത് മിസ് ആക്കുകയും ട്രാപ്പിൽ കുടുങ്ങുകയുമായിരുന്നു. സൽമാൻ ബട്ട് പറഞ്ഞു.
 
അവൻ അലസമായാണ് കളിച്ചതെന്ന് തോന്നി. ടീമില്‍ അഞ്ച് ബാറ്റ്സ്മാന്മാരെയുള്ളൂ, അതില്‍ ഒന്ന് നീയാണെന്നും രണ്ട് പേര്‍ നേരത്തെ തന്നെ പുറത്തായെന്നും ബോധ്യമുണ്ടെങ്കില്‍ കുറേക്കൂടി കരുതൽ കാണിക്കുമായിരുന്നു. സൽമാൻ ബട്ട് പറയുന്നു. അതേസമയം ദേവ്‌ദത്ത് പടിക്കലും ഋതുരാജും ഭാവി താരങ്ങളാനെന്നും സഞ്ജു തീർത്തും നിരാശപ്പെടുത്തിയെന്നും താരം പറഞ്ഞു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
കശ്‌മീർ പ്രീമിയർ ലീഗിൽ ഇടഞ്ഞ് ഇന്ത്യയും പാകിസ്ഥാനും, ലീഗുമായി സഹകരിക്കുന്നവരെ ഇന്ത്യയിൽ കളിക്കാൻ അനുവദിക്കില്ലെന്ന് ബിസിസിഐ