1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. sachin praises rohit sharma's captaincy

രോഹിത് ഒരിക്കലും ഭയപ്പെടില്ല, ക്രിക്കറ്റ് ബുദ്ധിയുള്ള നായകൻ: പ്രശംസയുമായി സച്ചിൻ

ഐപിഎൽ
ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാളാണ് രോഹിത് ശർമ. അഞ്ച് തവണയാണ് രോഹിത്തിന്റെ ക്യാപ്‌റ്റൻസിയുടെ കീഴിൽ മുംബൈ കിരീടം സ്വന്തമാക്കിയത്. കോലി ടി20 നായകസ്ഥാനം ഒഴിഞ്ഞതോടെ ഇന്ത്യൻ ടി20 നായകസ്ഥാനമേറ്റെടുത്ത രോഹിത് ശർമയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസമായ സച്ചിൻ ടെൻഡുൽക്കർ.
 
വലിയ ക്രിക്കറ്റ് ബുദ്ധിയുള്ള നായകനാണ് രോഹിത് ശര്‍മയെന്നും ഒരിക്കലും അവന്‍ ഭയപ്പെടില്ലെന്നുമാണ് സച്ചിൻ രോഹിത്തിനെ പറ്റി അഭിപ്രായപ്പെട്ടത്. സമ്മർദ്ദത്തെ അതിജീവിക്കാനും കൃത്യമായി മനസിലാക്കാനും അവന് കഴിവുണ്ട്. ഒരു നായകനാകാൻ വേണ്ട പ്രധാന ഗുണം അതാണ്. സച്ചിൻ പറഞ്ഞു.
അടുത്ത ലേഖനം
ശ്രീലങ്കൻ പൗരൻ പാകിസ്ഥാനിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് ശ്രീലങ്കൻ പ്രീമിയർ ലീഗിൽ കളിക്കാനെത്തിയ പാക് താരങ്ങളുടെ സുരക്ഷ വർധിപ്പിച്ചു