1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Ruturaj Gaikwad Ruled out

ട്വന്റി 20 പരമ്പരയില്‍ നിന്ന് ഋതുരാജ് ഗെയ്ക്വാദ് പുറത്ത്

Ruturaj Gaikwad
ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 സ്‌ക്വാഡില്‍ നിന്ന് ഋതുരാജ് ഗെയ്ക്വാദ് പുറത്ത്. പരുക്കില്‍ നിന്ന് ഋതുരാജ് പൂര്‍ണമായി മുക്തനാകാത്ത സാഹചര്യത്തിലാണ് തീരുമാനം. പകരം മറ്റാരേയും സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പരുക്കിനെ തുടര്‍ന്ന് ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഗെയ്ക്വാദ് കളിച്ചില്ല. ഗെയ്ക്വാദ് സ്‌ക്വാഡില്‍ നിന്ന് പുറത്തായ സാഹചര്യത്തില്‍ ഇന്ന് നടക്കാനിരിക്കുന്ന രണ്ടാം ട്വന്റി 20 മത്സരത്തില്‍ സഞ്ജു സാംസണ്‍ കളിക്കും. 
 
അടുത്ത ലേഖനം
ഐപിഎല്‍ എന്ന് മുതല്‍? ഫൈനല്‍ എന്ന്?