Rohit Sharma: ഹിറ്റ്മാനല്ലടാ... ഫിറ്റ്മാൻ, ഇനി ആർക്കാടാ ഫിറ്റ്നസ് തെളിയിക്കേണ്ടത്, ബ്രോങ്കോ ടെസ്റ്റും പാസായി രോഹിത്

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ കായിക ക്ഷമത അളക്കുന്നതിനായുള്ള ബ്രോങ്കോ ടെസ്റ്റ് പാസായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ.

Rohit sharma, Rohit Sharma Retirement, Rohit Sharma Fitness,രോഹിത് ശർമ, രോഹിത് ശർമ വിരമിക്കൽ, രോഹിത് ശർമ ഫിറ്റ്നസ്
Rohit Sharma
അഭിറാം മനോഹർ| Last Modified ചൊവ്വ, 2 സെപ്‌റ്റംബര്‍ 2025 (09:05 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ കായിക ക്ഷമത അളക്കുന്നതിനായുള്ള ബ്രോങ്കോ ടെസ്റ്റ് പാസായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ടി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ച രോഹിത് ശര്‍മ കഴിഞ്ഞ ദിവസമാണ് ബ്രോങ്കോ ടെസ്റ്റ് പാസായത്. യോ-യോ ടെസ്റ്റിന് പകരമായി കൊണ്ടുവന്ന ഫിറ്റ്‌നസ് ടെസ്റ്റായ ബ്രോങ്കോ യോ-യോ ടെസ്റ്റിനേക്കാള്‍ കഠിനമാണ്.

ഓഗസ്റ്റ് 30,31 തീയ്യതികളിലായി നടത്തിയ ടെസ്റ്റില്‍ എല്ലാ ഇന്ത്യന്‍ താരങ്ങളും പാസായി. ബെംഗളുരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ നടത്തിയ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയത് യുവപേസറായ പ്രസിദ്ധ് കൃഷ്ണയാണ്. ഓസ്‌ട്രേലിയക്കെതിരെ ഒക്ടോബറില്‍ നടക്കേണ്ട ഏകദിന പരമ്പരയ്ക്ക് മുന്നോടിയായാണ് രോഹിത് ഫിറ്റ്‌നസ് ടെസ്റ്റില്‍ പങ്കെടുത്തത്.


നിലവില്‍ ടെസ്റ്റ്, ടി20 ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ച രോഹിത്തിന് ബ്രോങ്കോ ടെസ്റ്റ് വലിയ കടമ്പയാകുമെന്നും രോഹിത്തിനെകൊണ്ട് വിരമിക്കല്‍ പ്രഖ്യാപനം നടത്താനാണ് ബിസിസിഐ പുതിയ ഫിറ്റ്‌നസ് ടെസ്റ്റ് കൊണ്ടുവന്നതെന്നും ആരാധകര്‍ക്കിടയില്‍ വിമര്‍ശനമുണ്ടായിരുന്നു. എന്നാല്‍ ശരീരഭാരം കുറച്ച് പല യുവതാരങ്ങളേക്കാള്‍ മികച്ച പോയിന്റ് സ്വന്തമാക്കിയാണ് ഫിറ്റ്‌നസ് ടെസ്റ്റില്‍ രോഹിത് ശര്‍മ പാസായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :