ഓസ്ട്രേലിയൻ പര്യടനത്തോടെ രോഹിത് ഏകദിന നായകസ്ഥാനം ഒഴിയും, ഏകദിനത്തിലും ശുഭ്മാൻ നായകനാകും

ടെസ്റ്റ് ടീം നായകനെന്ന നിലയില്‍ ഇംഗ്ലണ്ടില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ ശുഭ്മാന്‍ ഗില്ലിനായിരുന്നു.

Virat Kohli, Rohit Sharma, Kohli and Rohit, Virat Kohli Rohit Sharma come back to cricket, വിരാട് കോലി, രോഹിത് ശര്‍മ, കോലിയും രോഹിത്തും
Virat Kohli and Rohit Sharma
അഭിറാം മനോഹർ| Last Modified ചൊവ്വ, 9 സെപ്‌റ്റംബര്‍ 2025 (13:25 IST)
അടുത്തമാസം നടക്കാനിരിക്കുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തോടെ ഇന്ത്യന്‍ ഏകദിന ടീമിന്റെ നായകസ്ഥാനം രോഹിത് ശര്‍മ ഒഴിയുമെന്ന് റിപ്പോര്‍ട്ട്. ടെസ്റ്റ് ടീമിന്റെ നായകനും ടി20 ടീമില്‍ ഉപനായകനുമായ ശുഭ്മാന്‍ ഗില്ലാകും ഏകദിനത്തില്‍ പുതിയ നായകനാവുക. ടെസ്റ്റ് ടീം നായകനെന്ന നിലയില്‍ ഇംഗ്ലണ്ടില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ ശുഭ്മാന്‍ ഗില്ലിനായിരുന്നു.


എല്ലാ ഫോര്‍മാറ്റിലും ഒരൊറ്റ നായകനെന്ന നയത്തിലേക്ക് തിരിച്ചെത്താനാണ് ബിസിസിഐ ആലോചിക്കുന്നത്. ഏകദിനത്തില്‍ 2027ലെ ഏകദിന ലോകകപ്പ് വരെ ഇന്ത്യന്‍ ടീമില്‍ തുടരണമെന്നാണ് രോഹിത്തിന്റെ ആഗ്രഹം. അതേസമയം ലോകകപ്പ് വരെയുള്ള കാലയളവില്‍ ഇന്ത്യ അധികം ഏകദിന പരമ്പരകള്‍ കളിക്കുന്നില്ല എന്നതിനാല്‍ 38കാരനായ രോഹിത് ശര്‍മയ്ക്ക് ഫോമും ഫിറ്റ്‌നസും നിലനിര്‍ത്താനാകുമോ എന്നതില്‍ സെലക്ടര്‍മാര്‍ക്ക് സംശയമുണ്ട്.


നേരത്തെ ടി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ നിന്ന് രോഹിത് വിരമിച്ചിരുന്നു. അതിനാല്‍ തന്നെ ഓസ്‌ട്രേലിയന്‍ പരമ്പരയിലെ പ്രകടനം രോഹിത്തിന് നിര്‍ണായകമാകും. പരമ്പരയില്‍ പ്രകടനം മോശമായാല്‍ സെലക്ടര്‍മാര്‍ക്ക് രോഹിത്തിനെ ഒഴിവാക്കുന്നത് എളുപ്പമായി മാറും. അതേസമയം അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പോടെ സൂര്യകുമാര്‍ യാദവ് ടി20യിലെ നായകസ്ഥാനം ഒഴിഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ ടി20 ലോകകപ്പിന് ശേഷം ശുഭ്മാന്‍ ഗില്ലാകും ഇന്ത്യയുടെ 3 ഫോര്‍മാറ്റുകളിലെയും നായകനാവുക.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :