ടി20യിൽ ഫിഫ്റ്റിയും സെഞ്ചുറിയുമല്ല പ്രധാനം, ബൗളർമാരിൽ സമ്മർദ്ദം ചെലുത്താനാകണം: രോഹിത്

Bumrah, Rohit sharma
Bumrah, Rohit sharma
അഭിറാം മനോഹർ| Last Modified ഞായര്‍, 23 ജൂണ്‍ 2024 (11:15 IST)
ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിലെ ഇന്ത്യൻ ബാറ്റർമാരുടെ അറ്റാക്കിംഗ് മനോഭാവത്തെ പ്രശംസിച്ച് നായകൻ രോഹിത് ശർമ. ഏറെക്കാലമായി ഇതിനായാണ് താൻ ശ്രമിക്കുന്നതെന്നും ടി20യിൽ അർധസെഞ്ചുറിയോ സെഞ്ചുറിയോ നേടുന്നതിലും പ്രധാനം എതിർ ബൗളർമാരിൽ സമ്മർദ്ദം സൃഷ്ടിക്കുന്നതാണെന്നും രോഹിത് മത്സരശേഷം പറഞ്ഞു.

ഞങ്ങൾ നല്ല രീതിയിലാണ് കളിച്ചത്. സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനായി. ഇവിടെ കാറ്റിൻ്റെ ഒരു ഘടകവും ഉണ്ടായിരുന്നു. മൊത്തത്തിൽ ബാറ്റിംഗിലും ബൗളിംഗിലും എല്ലാവരും മികച്ചു നിന്നു. എട്ട് ബാറ്റർമാരും അവരുടെ റോൾ ചെയ്യുക എന്നത് പ്രധാനമാണ്. ഒരാൾക്ക് 50 റൺസ് നേടാനായി. മറ്റാരും തന്നെ അർധസെഞ്ചുറി നേടാതെ 197 റൺസ് നേടാനായി. ടി20യിൽ താരങ്ങൾ അർധസെഞ്ചുറികളോ സെഞ്ചുറികളോ നേടണമെന്ന് ഞാൻ കരുതുന്നില്ല. ബൗളർമാരിൽ സമ്മർദ്ദം ചെലുത്തുക എന്നതാണ് പ്രധാനം. തുടക്കം മുതൽ എല്ലാ ബാറ്റർമാരും ആക്രമിച്ചാണ് കളിക്കുന്നത്. ഞങ്ങളും അങ്ങനെ കളിക്കാനാണ് ആഗ്രഹിക്കുന്നത്. രോഹിത് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :