രണ്ടുവര്‍ഷം മാത്രം ദൂരെ ലോകകപ്പ്, ഏകദിനത്തിലെ രോഹിത്തിന്റെ നായകസ്ഥാനം തെറിച്ചേക്കും

Rohit Sharma
Rohit Sharma
അഭിറാം മനോഹർ| Last Modified ചൊവ്വ, 10 ജൂണ്‍ 2025 (19:16 IST)
രോഹിത് ശര്‍മയുടെ ടെസ്റ്റ് ഫോര്‍മാറ്റിലെ വിരമിക്കലിന് പിന്നാലെ ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ കളിക്കാനിറങ്ങുന്നത്. ടി20 ഫോര്‍മാറ്റില്‍ നിന്നും രോഹിത് വിരമിച്ചതോടെ നിലവില്‍ 3 ഫോര്‍മാറ്റിലുമായി 3 നായകന്മാരാണ് ഇന്ത്യക്കുള്ളത്. 2027ലെ ഏകദിന ലോകകപ്പില്‍ കൂടി കോലിയും രോഹിത്തും ഇന്ത്യയ്ക്കായി കളിച്ചേക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. എന്നാല്‍ 2027 ലോകകപ്പിന് ഇനിയും 2 കൊല്ലം ബാക്കിയുണ്ടെന്നിരിക്കെ രോഹിത്തിന്റെ ഏകദിന ലോകകപ്പിലെ നായകസ്ഥാനം സുരക്ഷിതമല്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന് പിന്നാലെ രോഹിത് ഏകദിന ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുമെന്നാണ് ബിസിസിഐ പ്രതീക്ഷിച്ചിരുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചാമ്പ്യന്‍സ് ലീഗ് നേട്ടത്തിന് ശേഷം രോഹിത്തില്‍ നിന്ന് അങ്ങനൊരു പ്രതികരണം ഉണ്ടായില്ല. വിരമിക്കല്‍ സംബന്ധിച്ചുള്ള ഒരു ചര്‍ച്ചയും അജിത് അഗാര്‍ക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയുമായി രോഹിത് നടത്തിയിട്ടില്ല.

2025 മാര്‍ച്ച് 9ന് ന്യൂസിലന്‍ഡിനെതിരെ നടന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലാണ് രോഹിത് അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. 2027 ലോകകപ്പില്‍ രോഹിത്തിന് 40 വയസ് തികയും. ഫിറ്റ്‌നസും സമീപകാല ഫോമുമെല്ലാം ഈ ഘട്ടത്തില്‍ താരത്തിന് തിരിച്ചടിയാകും. ഏകദിന നായകസ്ഥാനത്തേക്ക് ശ്രേയസ് അയ്യരടക്കമുള്ള പേരുകള്‍ പറഞ്ഞുകേള്‍ക്കുന്ന സാഹചര്യത്തില്‍ നായകനെന്ന നിലയില്‍ രോഹിത്തിന് പിടിച്ചുനില്‍ക്കുകയും എളുപ്പമാവില്ല.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :