Rohit Sharma: രഞ്ജിയിലും ഫ്ലോപ്പ് തന്നെ, നിരാശപ്പെടുത്തി രോഹിത്, പുറത്തായത് നിസാരമായ സ്കോറിന്

Rohit sharma
അഭിറാം മനോഹർ| Last Modified വ്യാഴം, 23 ജനുവരി 2025 (11:25 IST)
Rohit sharma
ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ പ്രകടനത്തിന് പിന്നാലെ രഞ്ജി ട്രോഫിയിലും നിരാശപ്പെടുത്തി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ജമ്മു കശ്മീരിനെതിരായ മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്കായി ഓപ്പണിംഗില്‍ ഇറങ്ങിയ രോഹിത് 19 പന്തില്‍ വെറും 3 റണ്‍സിനാണ് പുറത്തായത്. ഉമര്‍ നസീറിന്റെ പന്തില്‍ പി കെ ദോഗ്രയ്ക്ക് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.

താരസമ്പന്നമായ മുംബൈ നിരയില്‍ രോഹിത് മാത്രമല്ല നിരാശപ്പെടുത്തിയത്. യശ്വസി ജയ്‌സ്വാള്‍, അജിങ്ക്യ രഹാനെ, ശിവം ദുബെ,ശ്രേയസ് അയ്യര്‍ തുടങ്ങിയ താരങ്ങളും ചെറിയ സ്‌കോറിനാണ് പവലിയനിലേക്ക് മടങ്ങിയത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 70 റണ്‍സിന് 7 വിക്കറ്റ് എന്ന നിലയിലാണ് മുംബൈ. ജമ്മു കശ്മീരിനായി ഉമര്‍ നസീര്‍ നാല് വിക്കറ്റെടുത്തു. 2015ന് ശേഷം ഇതാദ്യമായാണ് രോഹിത് ശര്‍മ രഞ്ജി മത്സരം കളിക്കാനിറങ്ങുന്നത്. അതേസമയം 17 വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ഒരു രഞ്ജൂ മത്സരം കളിക്കുന്നത്. അനില്‍ കുംബ്ലെയാണ് ഇന്ത്യന്‍ ക്യാപ്റ്റനായിരിക്കെ അവസാനമായി രഞ്ജി ട്രോഫിയില്‍ കളിക്കാനിറങ്ങിയ താരം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :