അനുബന്ധ വാര്‍ത്തകള്‍
- റിഷഭ് പന്തിന് ഏറ്റവും ഇഷ്ടം ധോണിയെയല്ല ! അത് മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍
- ഒരു സെക്കന്‍ഡ് വൈകിയിരുന്നെങ്കില്‍ ബാറ്റ് കൊണ്ട് റിഷഭ് പന്ത് ദിനേശ് കാര്‍ത്തിക്കിന്റെ തലയില്‍ അടിച്ചേനെ ! (വീഡിയോ)
- റിഷഭ് പന്ത് നന്നായി നയിക്കുന്നു, ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാന്‍ നിര്‍ദേശിച്ചത് നല്ല തീരുമാനം; പുകഴ്ത്തി ശ്രേയസ് അയ്യര്‍
- കെ.എല്‍.രാഹുല്‍ ഏകദിനത്തില്‍, ഋഷഭ് പന്ത് ടി 20 യില്‍; സമഗ്ര അഴിച്ചുപണിക്ക് ബിസിസിഐ, സാധ്യതകള്‍ ഇങ്ങനെ
- ബിസിസിഐ ഞെട്ടിക്കുമോ? ടി 20 ക്യാപ്റ്റന്‍സി കെ.എല്‍.രാഹുലിനോ റിഷഭ് പന്തിനോ നല്കാന് ആലോചന
ടെസ്റ്റ് കരിയറിന് സിക്‌സ് അടിച്ച് തുടക്കം കുറിച്ച ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍; ഒരേയൊരു പന്ത്
ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്തിന്റെ 24-ാം ജന്മദിനമാണ് ഇന്ന്. മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ നിര്‍ണായക സാന്നിധ്യമായിരിക്കുകയാണ് പന്ത്. 2018 ലാണ് പന്ത് ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയപ്പോള്‍ തന്നെ പന്ത് അപൂര്‍വ റെക്കോര്‍ഡ് സ്വന്തം പേരിലാക്കി. സിക്‌സ് അടിച്ചുകൊണ്ടാണ് പന്ത് തന്റെ ടെസ്റ്റ് കരിയറിലെ ആദ്യ റണ്‍സ് കണ്ടെത്തുന്നത്.
2018 ല്‍ ഇംഗ്ലണ്ടിനെതിരെ ട്രെന്റ് ബ്രിഡ്ജിലായിരുന്നു പന്തിന്റെ അരങ്ങേറ്റ ടെസ്റ്റ്. ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയ പന്ത് രണ്ടാം ബോളില്‍ സിക്‌സ് അടിക്കുകയായിരുന്നു. ആദില്‍ റഷീദ് ആയിരുന്നു ബൗളര്‍. നേരിട്ട ആദ്യ പന്തില്‍ റണ്‍സൊന്നും എടുക്കാന്‍ സാധിച്ചില്ല. രണ്ടാം പന്ത് സ്‌ട്രൈറ്റ് സിക്‌സ് പറത്തി. ടെസ്റ്റ് കരിയര്‍ സിക്‌സ് കൊണ്ട് തുടങ്ങുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ആണ് പന്ത്.