രേണുക വേണു|
Last Modified തിങ്കള്‍, 26 ഡിസംബര്‍ 2022 (08:45 IST)
പരിമിത ഓവര്‍ ക്രിക്കറ്റില്‍ നിന്ന് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് നിര്‍ബന്ധിത ഇടവേള നല്‍കാന്‍ ബിസിസിഐയും സെലക്ടര്‍മാരും. ഏകദിനത്തിലും ട്വന്റിയും മോശം ഫോമിലുള്ള പന്തിനെ ഇനി കുറച്ച് നാള്‍ ടീമിലേക്ക് പരിഗണിക്കേണ്ട എന്ന നിലപാടാണ് സെലക്ടര്‍മാര്‍ക്ക്. ടെസ്റ്റില്‍ റിഷഭ് പന്ത് തുടരും. റിഷഭ് പന്തിന് പകരം ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവരെയാണ് സെലക്ടര്‍മാര്‍ പരിഗണിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരെ ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമില്‍ പന്ത് ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി.