റിഷബ് പന്തിന് പരിക്ക്, ബംഗ്ലാദേശ് പര്യടനത്തിൽ നിന്നും ഒഴിവാക്കിയേക്കും

അഭിറാം മനോഹർ| Last Modified ബുധന്‍, 30 നവം‌ബര്‍ 2022 (14:12 IST)
മോശം ഫോം തുടരുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിന് പരിക്കേറ്റതായി റിപ്പോർട്ട്. ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ പുറത്തായതിന് ശേഷം ഡ്രസ്സിങ് റൂമിലെത്തിയ പന്ത് ഉടൻ തന്നെ വൈദ്യസഹായം തേടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കീപ്പിങ്ങിനായി വീണ്ടുമെത്തിയെങ്കിലും പന്ത് ഫിറ്റല്ലെന്നാണ് പുറത്തുവരുന്ന വിവരം.

ഇതോടെ ഡിസംബർ നാല് മുതൽ ആരംഭിക്കുന്ന ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിൽ താരത്തെ ഒഴിവാക്കാൻ സാധ്യതയേറി. ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് റിഷഭ് പന്ത് പുറത്തെടുത്തത്. മത്സരത്തിൽ 16 പന്തിൽ നിന്ന് 10 റൺസ് മാത്രമാണ് താരം നേടിയത്. റിഷഭ് പന്തിന് വിശ്രമം അനുവദിച്ചാൽ ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലേക്ക് സഞ്ജുവിന് വിളിയെത്തിയേക്കാം.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :