Ravindra Jadeja vs Brydon Carse: 'ഞാന്‍ ബോള്‍ നോക്കിയാണ് ഓടുന്നത്'; കൂട്ടിയിടിച്ച് ജഡേജയും കാര്‍സും, ശീതയുദ്ധം (വീഡിയോ)

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 35-ാം ഓവറില്‍ രവീന്ദ്ര ജഡേജ റണ്‍സിനായി ഓടുമ്പോള്‍ കാര്‍സുമായി ഏറ്റുമുട്ടുകയായിരുന്നു

Jadeja hits Carse, Ravindra Jadeja vs Brydon Carse, Lords Test, India vs England
Lords| രേണുക വേണു| Last Modified ചൊവ്വ, 15 ജൂലൈ 2025 (09:23 IST)
Jadeja hits Carse, Ravindra Jadeja vs Brydon Carse, Lords Test, India vs England

Ravindra Jadeja vs Brydon Carse: ലോര്‍ഡ്‌സ് ടെസ്റ്റിനിടെ വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ഇംഗ്ലണ്ട് പേസര്‍ ബ്രണ്ടന്‍ കാര്‍സും. അഞ്ചാം ദിനം ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുമ്പോഴാണ് സംഭവം.

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 35-ാം ഓവറില്‍ രവീന്ദ്ര ജഡേജ റണ്‍സിനായി ഓടുമ്പോള്‍ കാര്‍സുമായി ഏറ്റുമുട്ടുകയായിരുന്നു. കാര്‍സിന്റെ ഏഴാം ഓവറിലെ അവസാന പന്തായിരുന്നു അത്. ഓഫ് സൈഡില്‍ സ്‌ക്വയറില്‍ അടിച്ച ബോളില്‍ രണ്ട് റണ്‍സ് ഓടിയെടുക്കാനായിരുന്നു ജഡേജയുടെ പദ്ധതി. അതില്‍ ആദ്യ റണ്‍സിനായി അതിവേഗം ഓടുമ്പോള്‍ പിച്ചില്‍വെച്ച് ജഡേജ കാര്‍സിന്റെ ദേഹത്ത് ഇടിച്ചു.

തന്നെ തടയാന്‍ വേണ്ടി കാര്‍സ് മനപ്പൂര്‍വ്വം മുന്നില്‍ നിന്നതാണെന്നാണ് ജഡേജ കരുതിയത്. ജഡേജ തന്നെ വന്ന് മനപ്പൂര്‍വ്വം ഇടച്ചതാകുമെന്ന് കാര്‍സും കരുതി. ഇതേചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമായി.
താന്‍ ബോള്‍ നോക്കി ഓടുന്നതിനിടെ കാര്‍സിനെ കണ്ടില്ലെന്ന് ജഡേജ പറഞ്ഞു. ഇരുവരും തമ്മിലുള്ള തര്‍ക്കം അതിവേഗം രൂക്ഷമായി. അപ്പോഴേക്കും ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സും ഓണ്‍ഫീല്‍ഡ് അംപയറും വിഷയത്തില്‍ ഇടപെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :