ഡൽഹിയല്ലെങ്കിൽ രാജസ്ഥാൻ തന്നെ, പോണ്ടിംഗ് കിരീടസാധ്യത കൽപ്പിക്കുന്ന ടീമുകളിൽ മുന്നിൽ സഞ്ജുവിൻ്റെ റോയൽസ്

അഭിറാം മനോഹർ| Last Modified വെള്ളി, 31 മാര്‍ച്ച് 2023 (15:40 IST)
പോരാട്ടങ്ങൾക്ക് മണിക്കൂറുകൾ ബാക്കിനിൽക്കെ ടീമുകളെല്ലാം തന്നെ കഠിനമായ പരിശീലനത്തിലാണ്. ഇത്തവണ പ്രമുഖ ടീമുകളിലെ പല താരങ്ങൾക്കും പരിക്കേറ്റത് ഐപിഎല്ലിൻ്റെ ആവേശം അല്പം കെടുത്തുന്നുണ്ടെങ്കിലും പോരാട്ടങ്ങൾ തുടങ്ങാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ ലോകമെങ്ങും വലിയ ആവേശത്തിലാണ്. ഈ സാഹചര്യത്തിൽ ഐപിഎല്ലിലെ കിരീടസാധ്യത ആർക്കാണെന്ന് വിലയിരുത്തുകയാണ് ഡൽഹി പരിശീലകനായ റിക്കി പോണ്ടിംഗ്


ഐപിഎല്ലിൽ ഡൽഹി കഴിഞ്ഞാൽ ഏറ്റവും സാധ്യത നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനോ ഐപിഎല്ലിലെ കരുത്തരായ ചെന്നൈയോ മുംബൈയോ അല്ലെന്നാണ് പോണ്ടിംഗ് പറയുന്നത്. ഇത്തവണ കിരീടസാധ്യത കൂടുതലുള്ള ടീം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസാണെന്ന് താരം പറയുന്നു.

കഴിഞ്ഞ ഐപിഎൽ മെഗാ താരലേലത്തിലൂടെയും കഴിഞ്ഞ വർഷം നടന്ന മിനിലേലത്തിലും രാജസ്ഥാൻ മികവ് കാട്ടിയെന്ന് പോണ്ടിംഗ് പറയുന്നു. പുതിയ ടീമായി എത്തിയ ഗുജറാത്ത് കഴിഞ്ഞ തവണ മികവ് കാട്ടിയെന്നത് ശരിയാണ്. എന്നാൽ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ രാജസ്ഥാനെയാണ് നോട്ടമിടേണ്ടത്. കാരണം അവർക്ക് മികച്ച ഒരു ടീമുണ്ട്. കഴിഞ്ഞ താരലേലത്തിലെ അവരുടെ തന്ത്രങ്ങൾ മതിപ്പുണ്ടാക്കിയിരുന്നു. കളിക്കളത്തിലും അത് കാണാനായി. ടീമുകളുടെ കരുത്ത് നോക്കിയാൽ രാജസ്ഥാന് ഒരു മികച്ച ടീമുണ്ട്. എങ്കിലും കപ്പ് ആര് നേടുമെന്ന് ഇപ്പോൾ പ്രവചിക്കാനാവില്ലെന്നും പോണ്ടിംഗ് പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :