സജിത്ത്|
Last Modified തിങ്കള്‍, 23 ജനുവരി 2017 (10:49 IST)
ചരിത്രം രചിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. പാകിസ്ഥാനെതിരായ നാലാം ഏകദിനത്തിലും സെഞ്ച്വറി നേടിയതോടെ വാര്‍ണര്‍ പുതു ചരിത്രം കുറിച്ചത്. കഴിഞ്ഞ 12 മാസത്തിനിടെ വാര്‍ണര്‍ നേടുന്ന എട്ടാം സെഞ്ച്വറിയാണിത്. ടെസ്റ്റിലും ഏകദിനത്തിലുമായി കളിച്ച കഴിഞ്ഞ പത്ത് ഇന്നിംഗ്‌സുകളില്‍ അഞ്ചിലും താരം സെഞ്ച്വറി നേടിക്കഴിഞ്ഞിരിക്കുകയാണ്.
ഓസ്‌ട്രേലിയക്കായി 91 ഏകദിനവും 60 ടെസ്റ്റും മാത്രമാണ് വാര്‍ണര്‍ കളിച്ചിട്ടുള്ളത്. ഇതിനകം തന്നെ പതിനൊന്ന് ഏകദിന സെഞ്ച്വറിയും 18 ടെസ്റ്റ് സെഞ്ച്വറിയും അദ്ദേഹം സ്വന്തമാക്കിക്കഴിഞ്ഞു. കഴിഞ്ഞ കുറച്ച മത്സരങ്ങളില്‍ 130, 35, 16, 7, 113, 55, 144, 32, 12, 156, 119 എന്നിങ്ങനെയാണ് വാര്‍ണറുടെ പ്രകടനം.
പാകിസ്ഥാനെതിരെ നാലാം ഏകദിനത്തില്‍ 119 പന്തുകള്‍ നേരിട്ട താരം പതിനൊന്ന് ഫോറും രണ്ട് സിക്‌സും സഹിതം 130 റണ്‍സാണ് നേടിയത്. വാര്‍ണറുടെ സെഞ്ച്വറി മികവില്‍ ഓസ്‌ട്രേലിയ പാകിസ്ഥാനെതിരെ 353 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കുകയും ചെയ്തു.