തോറ്റാൽ നാണം കെട്ട് മടങ്ങാം, ബാബറിനും സംഘത്തിനും ഇന്ന് ജീവൻമരണപ്പോരാട്ടം, എതിരാളികൾ കാനഡ

Babar Azam, Pakistan
Babar Azam, Pakistan
അഭിറാം മനോഹർ| Last Modified ചൊവ്വ, 11 ജൂണ്‍ 2024 (14:12 IST)
ടി20 ലോകക്പ്പിലെ നിര്‍ണായക മത്സരത്തില്‍ പാകിസ്ഥാന്‍ ഇന്ന് കാനഡയെ നേരിടും. രാത്രി എട്ടിന് ന്യൂയോരിക്കിലെ നാസൗ കൗണ്ടി സ്റ്റേഡിയത്തിലാണ് മത്സരം. അമേരിക്കയോടും ഇന്ത്യയോടും പരാജയം നേരിട്ട പാകിസ്ഥാന് സൂപ്പര്‍ 8 സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇന്നത്തെ മത്സരത്തില്‍ വിജയം അനിവാര്യമാണ്. അതേസമയം അയര്‍ലന്‍ഡിനെ അട്ടിമറിച്ചാണ് ഇന്ന് പാകിസ്ഥാനെതിരെ ഇറങ്ങുന്നത്.

ബൗളിംഗില്‍ മികവ് പുലര്‍ത്തുമ്പോഴും ഉത്തരവാദിത്വം ഇല്ലാത്ത ബാറ്റിംഗും അച്ചടക്കമില്ലാത്ത ഫീല്‍ഡിംഗുമാണ് പാകിസ്ഥാന് വിനയായത്. അതിനാല്‍ തന്നെ ബാറ്റിംഗിലും ഫീല്‍ഡിങ്ങിലും മെച്ചപ്പെട്ടാല്‍ മാത്രമെ സൂപ്പര്‍ എട്ട് പ്രതീക്ഷ നിലനിര്‍ത്താന്‍ പാകിസ്ഥാനാകണം. കാനഡയ്ക്കും അയര്‍ലന്‍ഡിനുമെതിരെ വിജയിക്കാനായാലും ബാക്കിയുള്ള രണ്ട് കളികളില്‍ വിജയിക്കുകയും തോല്‍ക്കുകയും ചെയ്താല്‍ മാത്രമെ പാകിസ്ഥാന് സൂപ്പര്‍ എട്ടിലെത്താനാകു. പാകിസ്ഥാനെ തോല്‍പ്പിക്കാനായാല്‍ അമേരിക്കയ്‌ക്കൊപ്പം സൂപ്പര്‍ എട്ട് സ്വപ്നം കാണാന്‍ കാനഡയ്ക്കും സാധിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :