ജയ് ഷായെ പാക്കിസ്ഥാനിലേക്ക് ക്ഷണിച്ച് ക്രിക്കറ്റ് ബോര്‍ഡ്; കാരണം ഇതാണ്

രേണുക വേണു| Last Modified ശനി, 19 ഓഗസ്റ്റ് 2023 (11:48 IST)

ബിസിസിഐ സെക്രട്ടറി ജയ് ഷായെ പാക്കിസ്ഥാനിലേക്ക് ക്ഷണിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഏഷ്യാ കപ്പ് ഉദ്ഘാടന മത്സരം കാണാനാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ജയ് ഷായെ ക്ഷണിച്ചിരിക്കുന്നത്. ഓഗസ്റ്റ് 30 നാണ് ഏഷ്യാ കപ്പ് ഉദ്ഘാടന മത്സരം. മുള്‍ട്ടാനില്‍ നടക്കുന്ന മത്സരത്തില്‍ നേപ്പാള്‍ ആണ് ആതിഥേയരായ പാക്കിസ്ഥാന്റെ എതിരാളികള്‍.

ജയ് ഷായ്‌ക്കൊപ്പം മറ്റ് ക്രിക്കറ്റ് ബോര്‍ഡ് തലവന്‍മാരേയും ഏഷ്യാ കപ്പ് ഉദ്ഘാടന മത്സരത്തിലേക്ക് ക്ഷമിച്ചതായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. എന്നാല്‍ ജയ് ഷാ പാക്കിസ്ഥാനിലേക്ക് പോകില്ലെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷാ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഏഷ്യാ കപ്പിലെ ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയിലാണ് നടക്കുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :