അനുബന്ധ വാര്‍ത്തകള്‍
- "നാണക്കേട്": നിന്നെയൊക്കെ ആർക്ക് വേണം, ഹണ്ട്രഡ് ലീഗ് ഡ്രാഫ്റ്റിലെ 50 പാകിസ്ഥാൻ താരങ്ങളെയും വാങ്ങാൻ ആളില്ല
- Sanju Samson: രാജസ്ഥാനിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് സഞ്ജു, ടീമിനെ അറിയിച്ചതായി റിപ്പോർട്ട്, 2026ൽ ചെന്നൈയോ കൊൽക്കത്തയോ?
- Sanju Samson: ഏഷ്യാകപ്പിൽ സഞ്ജു തന്നെ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പർ, ടീം പ്രഖ്യാപനം ഈ മാസം അവസാനം
- Chris Woakes: ബൗൺസർ നേരിടേണ്ടി വരുമോ?, ശരിക്കും ആശങ്കയുണ്ടായിരുന്നു: ക്രിസ് വോക്സ്
- ICC Test Rankings: ഇംഗ്ലണ്ടിൽ കത്തിക്കയറിയിട്ടും കാര്യമില്ല, റാങ്കിങ്ങിൽ റൂട്ടിന് എതിരാളികളില്ല, ആദ്യ പത്തിലും ഗില്ലില്ല
പാകിസ്ഥാൻ താരത്തിനെതിരെ ബലാത്സംഗ പരാതി, ക്രിക്കറ്റ് മത്സരത്തിനിടെ അറസ്റ്റ് ചെയ്ത് യുകെ പോലീസ്!
മത്സരത്തിനിടെയായിരുന്നു അറസ്റ്റെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Haider Ali
ഓഗസ്റ്റ് 3ന് യുകെയിലെ ബെക്കന്‍ഹാം ഗ്രൗണ്ടില്‍ വെച്ച് എംസിഎസ്എസി ടീമിനെതിരെ കളിക്കവെയാണ് മാഞ്ചസ്റ്റര്‍ പോലീസ് ഹൈദര്‍ അലിയെ അറസ്റ്റ് ചെയ്തത്. മത്സരത്തിനിടെയായിരുന്നു അറസ്റ്റെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് ഹൈദറിന്റെ പാസ്പോര്‍ട്ട് പിടിച്ചെടുത്ത ശേഷമാണ് ജാമ്യത്തില്‍ വിട്ടയച്ചത്. കേസിലെ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ഹൈദറിനെ സസ്പെന്‍ഡ് ചെയ്തതായാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയത്. യുകെയില്‍ സ്വന്തം നിലയില്‍ അന്വേഷണം നടത്തുമെന്നും പിസിബി വ്യക്തമാക്കി.
ജൂലൈ 17 മുതല്‍ ഓഗസ്റ്റ് 6 വരെയായിരുന്നു പാക് എ ടീമിന്റെ ഇംഗ്ലണ്ട് പര്യടനം. പാകിസ്ഥാനായി കളിച്ച ക്യാപ്റ്റന്‍ സൗദ് ഷക്കീലും ഹൈദര്‍ അലിയും ഒഴികെയുള്ള കളിക്കാരെല്ലാം ബുധനാഴ്ച യുകെയില്‍ നിന്നും മടങ്ങിയിരുന്നു. 24കാരനായ ഹൈദര്‍ അലി പാകിസ്ഥാനായി 2 ഏകദിനങ്ങളും 35 ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.