1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Pacer prasidh krishna added to indian squad

ഓവൽ ക്രിക്കറ്റ് ടെസ്റ്റ്, പ്രസിദ്ധ് കൃഷ്ണ ടീമിൽ

ഇംഗ്ലണ്ട്
ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഓവലിൽ നടക്കുന്ന നാലാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഫാസ്റ്റ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണയെ ഉള്‍പ്പെടുത്തി. ഓള്‍ ഇന്ത്യ സീനിയര്‍ സെലക്ഷന്‍ കമ്മിറ്റിയോട് ടീം മാനേജ്‌മെന്റിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ബിസിസിഐ താരത്തെ ടീമിൽ ഉൾപ്പെടുത്തിയത്. 
 
നിലവിൽ സ്റ്റാൻഡ്‌‌ബൈ താരമായി പ്രസിദ്ധ് ഇംഗ്ലണ്ടിൽ ഇന്ത്യൻ ടീമിനൊപ്പമുണ്ട്. ഈ വര്‍ഷം മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ താരം ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചിരുന്നു. ടി20 ലോകകപ്പ് അടുത്തസാഹചര്യത്തിൽ അടുത്ത ടെസ്റ്റുകളിൽ ടീമിലെ പ്രധാന ബൗളർമാരായ മുഹമ്മദ് ഷമിക്കും ജസ്‌പ്രീത് ബു‌മ്രയ്ക്കും ഇന്ത്യ വിശ്രമം നൽകിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിനിടെയാണ് പ്രസിദ്ധിന് ടീമിൽ വിളിവന്നിരിക്കുന്നത്.
 
ഇതോടെ ഓവല്‍ ടെസ്റ്റിലോ മാഞ്ചെസ്റ്റര്‍ ടെസ്റ്റിലോ കൃഷ്ണ ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിക്കാനുള്ള സാധ്യത തെളിഞ്ഞു.സെപ്റ്റംബര്‍ രണ്ട് മുതലാണ് പരമ്പരയിലെ നാലാം ടെസ്റ്റ്.
അടുത്ത ലേഖനം
ടെസ്റ്റിൽ കോലിയെ പിന്തള്ളി ഹിറ്റ്‌മാൻ, ആദ്യ അഞ്ചിലുള്ള ഏക ഇന്ത്യൻ ബാറ്റ്സ്മാൻ