പാക് ടീമില്‍ നിന്നും ‘ബിരിയാണി’ ഔട്ട്; കഴിച്ചാല്‍ ടീമില്‍ നിന്നും പുറത്ത്

 biryani , misbah ul haq , PCB , പാകിസ്ഥാന്‍ , ഇന്ത്യ , മിസ്‌ബാ ഉല്‍ ഹഖ് , ബിരിയാണി
കറാച്ചി| Last Modified ചൊവ്വ, 17 സെപ്‌റ്റംബര്‍ 2019 (13:00 IST)
പാകിസ്ഥാന്‍ താരങ്ങളുടെ ശാരീരിക ക്ഷമതയില്ലായ്‌മയ്‌ക്കും തോല്‍‌വിക്കും കാരണം ബിരിയാണി കൊതിയാണെന്ന മുൻ ടീം ക്യാപ്റ്റൻ വസിം അക്രത്തിന്റെ വാക്കുകള്‍ ശരിവച്ച് പുതിയ പരിശീലകനും ചീഫ് സിലക്ടറുമായ മിസ്ബാ ഉൽ ഹഖ്.

ആഭ്യന്തര ടൂർണമെന്റുകൾക്ക് ഇറങ്ങുന്ന താരങ്ങളും ദേശീയ ക്യാമ്പിലുള്ളവരും ഇനി മുതൽ ബിരിയാണിയും മധുരമുള്ള വിഭവങ്ങളും കഴിക്കാൻ പാടില്ലെന്നു മിസ്ബാ കര്‍ശന നിര്‍ദേശം നല്‍കി. ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുന്നവരെ

ദേശീയ ടീമിലേക്കു പരിഗണിക്കുക പോലുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഭക്ഷണകാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണം. ബിരിയാണി ഒഴിവാക്കുന്നതിനൊപ്പം ജങ്ക് ഫുഡുകളും എണ്ണയിൽ വറുത്ത മാംസവിഭവങ്ങളും കഴിക്കാന്‍ പാടില്ല. പഴ വര്‍ഗങ്ങള്‍ കൂടുതലായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ടീമിന്റെ ഭാഗമല്ലാതിരിക്കുമ്പോഴും ഭക്ഷണ നിയന്ത്രണങ്ങള്‍ പാലിച്ചിരിക്കണമെന്നും മിസ്‌ബ പറഞ്ഞു.

അതേസമയം ബാർബിക്യൂ വിഭവങ്ങൾക്കു നിയന്ത്രണമില്ല. മികച്ച ശാരീരികക്ഷമത ഉള്ള താരങ്ങള്‍ക്ക് മാത്രമേ രാജ്യാന്തര ക്രിക്കറ്റില്‍ പാകിസ്ഥാനെ ഒന്നാമതെത്തിക്കാന്‍ കഴിയൂവെന്നും മിസ്ബ ഓര്‍മ്മിപ്പിച്ചു. അടുത്തിടെയാണ് മൂന്ന് വര്‍ഷത്തെ കരാറില്‍ പാക് പരിശീലകനായി ചുമതലയേറ്റത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :