അപര്‍ണ|
Last Modified ചൊവ്വ, 13 മാര്‍ച്ച് 2018 (08:47 IST)
നിദാഹസ് ടൂര്‍ണമെന്റിലെ ആദ്യ കളിയിലെ തോല്‍വിയ്ക്ക് പകരം വീട്ടി ഇന്ത്യ. മനീഷ് പാണ്ഡെ–ദിനേഷ് കാർത്തിക് സഖ്യം പടുത്തുയര്‍ത്തിയ റണ്‍മലയില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ത്രിരാഷ്ട്ര ടൂർണമെന്റിലെ തങ്ങളുടെ മൂന്നാം മൽസരത്തിൽ ആറു വിക്കറ്റിനാണ്
ഇന്ത്യ ശ്രീലങ്കയെ തകർത്തത്.
ലങ്ക ഉയര്‍ത്തിയ 153 എന്ന വിജയ ലക്ഷ്യം 9 പന്തുകള്‍ ശേഷിയ്‌ക്കെയാണ് ഇന്ത്യയുടെ ചുണക്കുട്ടികള്‍ മറികടന്നത്. മഴമൂലം 19 ഓവറാക്കി വെട്ടിക്കുറച്ചിരുന്നു. മനീഷ് പാണ്ഡെ 42 റൺസോടെയും ദിനേഷ് കാർത്തിക് 39 റൺസോടെയും പുറത്താകാതെ നിന്നു.
ഇതോടെ മൂന്നു മൽസരങ്ങളിൽനിന്ന് രണ്ടു ജയവുമായി ഇന്ത്യ പോയിന്റ് പട്ടികയിൽ മുന്നിലെത്തി. ആദ്യ മൽസരത്തിൽ ശ്രീലങ്കയോടു തോറ്റ ഇന്ത്യ രണ്ടാം മൽസരത്തിൽ ബംഗ്ലദേശിനെ ആറു വിക്കറ്റിനു തോൽപ്പിച്ചിരുന്നു. അതേസമയം ടൂര്‍ണമെന്റിലെ മൂന്നാം മത്സരത്തിലും ഫോമില്ലായ്മ തുടരുകയായിരുന്നു രോഹിത് ശര്‍മ.
11 റണ്‍സ് മാത്രമാണ് രോഹിത്തിന് സ്വന്തമാക്കാന്‍ കഴിഞ്ഞത്. രോഹിത്തിനേ കൂടാതെ ധവാന്‍,റെയ്ന, രാഹുല്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.