1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Newzealand vs australia Worldcup final tomorrow

അ‌പൂർവ നേട്ടത്തിൽ കണ്ണ് നട്ട് ന്യൂസിലൻഡ്, കലാശപോരാട്ടം നാളെ

ടി20
കുട്ടി ക്രിക്കറ്റിലെ പുതിയ രാജാക്കന്മാർ ആരാണെന്ന് നാളെ അറിയാം. ഇന്ത്യൻ സമയം രാത്രി 7:30ന് നടക്കുന്ന മത്സരത്തിൽ ന്യൂസിലൻഡും ഓസ്ട്രേലിയയും തമ്മിൽ ഏറ്റുമുട്ടും. ഇരു ടീമുകളും തങ്ങളുടെ ആദ്യ ടി20 കിരീടം ലക്ഷ്യമിട്ട് ഇറങ്ങുമ്പൊൾ ഒരു സുവർണനേട്ടത്തിൽ കണ്ണുനട്ടാണ് വില്യംസണും സംഘവും ഇറങ്ങുന്നത്.
 
ഓസ്‌ട്രേലിയയെ തോല്‍പിക്കാനായാല്‍ ഒരു വര്‍ഷത്തില്‍ രണ്ട് ഐസിസി കിരീടങ്ങള്‍ നേടുന്ന ആദ്യ ടീം എന്ന ചരിത്രനേട്ടം കിവികളുടെ പേരിലാകും. ഈ വര്‍ഷം ജൂണില്‍ ഇംഗ്ലണ്ടില്‍ വച്ച് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം കെയ്‌ന്‍ വില്യംസണും സംഘവും ഉയര്‍ത്തിയിരുന്നു. ടീം ഇന്ത്യയെ എട്ട് വിക്കറ്റിന് തകര്‍ത്തായിരുന്നു കിവികളുടെ നേട്ടം.
 
അതേസമയം ഏകദിന ലോകകപ്പ് അഞ്ച് തവണ വിജയിച്ച ഓസ്ട്രേലിയ കുട്ടിക്രിക്കറ്റിലെ തങ്ങളുടെ ആദ്യകിരീടമാണ് ലക്ഷ്യം വെയ്ക്കുന്നത്.ഐസിസി ടൂർണമെന്‍റുകളില്‍ തുടര്‍ച്ചയായ മൂന്നാം ഫൈനലിനാണ് കിവീസ് ഒരുങ്ങുന്നത്. ഇതിന് മുൻപ് 2015ൽ ഇരു ടീമുകളും ഐസിസി ഏകദിന ലോകകപ്പിൽ ഏറ്റുമുട്ടിയപ്പോൾ വിജയം ഓസീസിനൊപ്പമായിരുന്നു. ഇ‌തിന് പ്രതികാരം വീട്ടാൻ കൂടിയാകും നാളെ കിവിപ്പട പോരിനിറങ്ങുക.
അടുത്ത ലേഖനം
ടീം സെലക്ഷനിൽ നായകന് പോലും വോട്ടില്ല, ടീം തിരെഞ്ഞെടുത്തത് ഒരു ടി20 പോലും കളിക്കാത്തവർ