പാകിസ്ഥാന് ആശ്വാസം, ഫിറ്റ്‌നസ് വീണ്ടെടുത്ത റിസ്‌വാനും മാലിക്കും ഓസീസിനെതിരെ കളിക്കും

അഭിറാം മനോഹർ| Last Modified വ്യാഴം, 11 നവം‌ബര്‍ 2021 (18:37 IST)
വ്യാഴാഴ്‌ച ഓസ്ട്രേലിയക്കെതിരെ നടക്കുന്ന സെമിഫൈനൽ മത്സരത്തിൽ പാകിസ്ഥാന് ആശ്വാസം. വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാനും ഷുഐ‌ബ് മാലിക്കും ഫിറ്റ്‌നസ് വീണ്ടെടുത്തതായി പാക് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ഇരുവരും ആദ്യ ഇലവനിൽ ഉണ്ടാകും.

പനി ബാധിച്ചതു കാരണം മാലിക്കും റിസ്വാനും കഴിഞ്ഞ ദിവസം പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല. ഇതോടെ ഇരുവര്‍ക്കും കോവിഡ് പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു. ലോകകപ്പിലെ മുന്നേറ്റത്തിൽ പ്രധാന പങ്കുവഹിച്ച താരങ്ങളാണ് റിസ്‌വാനും മാലിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :