ലണ്ടൻ|
Last Modified വ്യാഴം, 18 ജൂലൈ 2019 (14:37 IST)
മത്സരത്തിനിടെ കളിക്കാരന് പരുക്കേറ്റ് ഗ്രൗണ്ട് വിടേണ്ട സാഹചര്യങ്ങളില്‍ പുറത്തുപോയ കളിക്കാരന് പകരം മറ്റൊരു കളിക്കാരനെ ഇറക്കാനുള്ള
കൺകഷൻ സബ്സ്റ്റിറ്റ്യൂഷൻ നടപ്പാക്കാൻ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഒരുങ്ങുന്നു.
ഓഗസ്റ്റിൽ നടക്കുന്ന ആഷസ് പരമ്പരയിൽ പരീക്ഷിച്ചതിനുശേഷം ക്രമേണ എല്ലാ ഫോർമാറ്റുകളിലേക്കും ഇതു വ്യാപിപ്പിച്ചേക്കും. ഈ ആഴ്ച ലണ്ടനില്‍ ചേരുന്ന ഐസിസി വാര്‍ഷിക യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും.
പരിക്ക് പറ്റി ഒരു കളിക്കാരന് പിന്നീട് ആ മത്സരത്തില്‍ കളിക്കാന്‍ സാധിക്കാതെ വരുന്ന സാഹചര്യങ്ങളില്‍, ബോള്‍ ചെയ്യാനും, ബാറ്റ് ചെയ്യാനും സാധിക്കുന്ന വിധം പകരം കളിക്കാരനെ ടീമിലുള്‍പ്പെടുത്താന്‍ സാധിക്കുന്നതാണ് കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ട്.
ടീം മെഡിക്കല്‍ പ്രതിനിധിയായി എല്ലാ ടീമും ഒരാളെ നിര്‍ദേശിക്കണം. ഇതിന് പുറമെ എല്ലാ മത്സരങ്ങള്‍ക്കും ഒരു സ്വതന്ത്ര ഡോക്ടറെ നിയോഗിക്കും. ഈ ഡോക്ടറുടെ അഭിപ്രായം കൂടി പരിഗണിച്ചശേഷമാകും പകരം കളിക്കാരന്‍ ഇറങ്ങുക.