എന്തിനാണ് ഇങ്ങനെയുള്ളവരെ ടീമില്‍ വെച്ചുകൊണ്ടിരിക്കുന്നത് ?; പൊട്ടിത്തെറിച്ച് മുന്‍‌നായകന്‍ !

ഇശാന്തിനെയും ജയന്തിനും പകരം കരുണോ ഭുവനേശ്വറോ കളിച്ചിരുന്നെങ്കില്‍ നന്നായിരുന്നുവെന്ന് മുഹമ്മദ് അസ്ഹറുദ്ദീന്‍

mohammad azharuddin, cricket, india, australia, Test, ഡല്‍ഹി, ക്രിക്കറ്റ്, മുഹമ്മദ് അസ്ഹറുദ്ദീന്, ഓസ്‌ട്രേലിയ, ഇന്ത്യ, ടെസ്റ്റ്
സജിത്ത്| Last Modified തിങ്കള്‍, 27 ഫെബ്രുവരി 2017 (11:43 IST)
ഓസ്‌ട്രേലിയക്കെതിരെ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇശാന്ത് ശര്‍മ്മയേയും ജയന്ത് യാദവിനെയും ഒഴിവാക്കണമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. പൂനെയില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയോട് ദയനീയമായി തോറ്റതിന്റെ പശ്ചാത്തലത്തിലാണ് ടീമില്‍ ഈ മാറ്റങ്ങള്‍ അനിവര്യമാണെന്ന് അസ്ഹറുദ്ദീന് അഭിപ്രായപ്പെട്ടത്

പൊടുന്നനെയുണ്ടായ ബാറ്റിങ് തകര്‍ച്ചയാണ് ടീം ഇന്ത്യയെ തകര്‍ത്തത്. ഈ തോല്‍വി കൊണ്ട് ഇന്ത്യയ്ക്ക് പരമ്പര നഷ്ടപ്പെടും എന്നൊന്നും താന്‍ കരുതുന്നില്ല. പുണെയില്‍ നിന്നും വളരെ വ്യത്യസ്തമായ സാഹചര്യമാണ് ചിന്നസ്വാമിയിലേത്. എങ്കിലും ജയന്ത് യാദവിന് പകരം കരുണ്‍ നായരെ കളിപ്പിക്കണം. ഇശാന്തിന് പകരം ഭുവനേശ്വറിനെ കളിപ്പിക്കുകയാണ് നല്ലതെന്നും അസ്‌ഹര്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :