പൊരുതിയത് മാത്യൂസ് മാത്രം; മൊഹാലിയില്‍ ഇന്ത്യക്ക് 141 റൺസിന്റെ തകര്‍പ്പന്‍ ജയം - താരമായത് രോഹിത്

പൊരുതിയത് മാത്യൂസ് മാത്രം; മൊഹാലിയില്‍ ഇന്ത്യക്ക് 141 റൺസിന്റെ തകര്‍പ്പന്‍ ജയം - താരമായത് രോഹിത്

മൊഹാലി| jibin| Last Modified ബുധന്‍, 13 ഡിസം‌ബര്‍ 2017 (20:24 IST)
മൊഹാലിയിലെ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ വിജയം. 141 റൺസിന്റെ തകര്‍പ്പന്‍ ജയമാണ് രോഹിത് ശര്‍മ്മയും കൂട്ടരും സ്വന്തമാക്കിയത്. 393 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ശ്രീല​ങ്ക എ​ട്ടു വി​ക്ക​റ്റി​ന് 251 റ​ൺ​സി​ന് വെ​ല്ലു​വി​ളി അ​വ​സാ​നി​പ്പി​ച്ചു.

സ്കോർ: ഇന്ത്യ – 50 ഓവറിൽ നാലിന് 392. – 50 ഓവറിൽ എട്ടിന് 251. ജയത്തോടെ ഇന്ത്യ പരമ്പരയിൽ 1–1ന് സന്ദർശകർക്ക് ഒപ്പമെത്തുകയും ചെയ്തു.

നായകൻ രോഹിത്തിന്റെ (208*) ഇരട്ട സെഞ്ചുറിയുടെ കരുത്തിൽ 393 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കയ്‌ക്കായി 111 റൺസെടുത്ത എയ്ഞ്ചലോ മാത്യൂസ് മാത്രമാണ് പൊരുതിയത്. ഉപുൽ തരംഗ (7), അസേല ഗുണരത്‌നെ (34), നിരോഷൻ ഡിക്ക്‌വല്ല (22), ലഹിരു തിരിമാന്നെ (21), ഗുണതിലക (16), തിസാര പെരേര (അ‍ഞ്ച്), പതിരണ (രണ്ട്), അഖില ധനഞ്ജയ (11) എന്നിവര്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് മുമ്പില്‍ പരാജയപ്പെട്ടു.

208 റ​ണ്‍​സോ​ടെ പു​റ​ത്താ​കാ​തെ നി​ന്ന രോ​ഹി​തി​ന്‍റെ മി​ക​വി​ൽ ഇ​ന്ത്യ 50 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് മാ​ത്രം ന​ഷ്ട​പ്പെ​ടു​ത്തി​യാ​ണ് 392 റ​ണ്‍​സ് നേ​ടി​യ​ത്. 153 പ​ന്തി​ൽ 13 ഫോ​റും 12 സി​ക്സും ഉ​ൾ​പ്പെ​ട്ട​താ​യി​രു​ന്നു രോ​ഹി​തി​ന്‍റെ ഇ​ന്നിം​ഗ്സ്. ശ്രേ​യ​സ് അ​യ്യ​ർ (88), ശി​ഖ​ർ ധ​വാ​ൻ (68) എ​ന്നി​വ​ർ മി​ക​ച്ച പി​ന്തു​ണ ന​ൽ​കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :