ബാറ്റര്‍മാരെ ചാരമാക്കുന്ന തീയുണ്ടകള്‍; ആഷസില്‍ അപൂര്‍വനേട്ടം കൈവരിച്ച് സ്റ്റാര്‍ക്ക്

പെര്‍ത്തില്‍ നടക്കുന്ന ഒന്നാം ടെസ്റ്റില്‍ നാലാം വിക്കറ്റ് നേടിയപ്പോഴാണ് സ്റ്റാര്‍ ആഷസിലെ വിക്കറ്റ് വേട്ടയില്‍ സെഞ്ചുറി തികച്ചത്

Starc, Ashes Test, Mitchell Starc 100 Wickets in Ashes, മിച്ചല്‍ സ്റ്റാര്‍ക്ക്
രേണുക വേണു| Last Modified വെള്ളി, 21 നവം‌ബര്‍ 2025 (11:18 IST)
Mitchell Starc

ടെസ്റ്റ് ക്രിക്കറ്റിലെ എല്‍-ക്ലാസിക്കോയായ ആഷസ് പരമ്പരയില്‍ അപൂര്‍വനേട്ടവുമായി ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. 2025-26 ആഷസ് പരമ്പരയില്‍ നൂറ് വിക്കറ്റുകള്‍ എന്ന സ്വപ്‌ന നേട്ടമാണ് താരം കൈവരിച്ചത്.

പെര്‍ത്തില്‍ നടക്കുന്ന ഒന്നാം ടെസ്റ്റില്‍ നാലാം വിക്കറ്റ് നേടിയപ്പോഴാണ് സ്റ്റാര്‍ ആഷസിലെ വിക്കറ്റ് വേട്ടയില്‍ സെഞ്ചുറി തികച്ചത്. 44.9 സ്‌ട്രൈക് റേറ്റോടെയാണ് താരത്തിന്റെ നേട്ടം. ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മഗ്രാത്ത് ആഷസില്‍ 157 വിക്കറ്റുകള്‍ നേടിയത് 46.3 സ്‌ട്രൈക് റേറ്റിലാണ്. ആഷസില്‍ ഏറ്റവും കുറഞ്ഞ സ്‌ട്രൈക് റേറ്റില്‍ 100 വിക്കറ്റ് നേട്ടം കൈവരിച്ച ബൗളറെന്ന ഖ്യാതിയും സ്റ്റാര്‍ക്കിനു സ്വന്തം.

ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ 100 വിക്കറ്റ് നേടുന്ന ആദ്യ ഇടംകൈയന്‍ ബൗളര്‍ എന്ന നേട്ടവും സ്റ്റാര്‍ക്ക് സ്വന്തമാക്കി. 87 വിക്കറ്റുകളുമായി മിച്ചല്‍ ജോണ്‍സണ്‍ ആണ് രണ്ടാമത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :