130 കിമീ വേഗതയിലെ പന്തുകളെ ഇന്ത്യൻ കളിക്കാർ ഐപിഎല്ലിൽ കളിക്കുന്നുള്ളു, ഷഹീൻ അഫ്രീദിയുടേത് വ്യത്യസ്‌തം: മാത്യൂ ഹെയ്‌ഡൻ

അഭിറാം മനോഹർ| Last Modified വ്യാഴം, 28 ഒക്‌ടോബര്‍ 2021 (21:24 IST)
ഐപിഎല്ലിൽ ഇന്ത്യൻ താരങ്ങൾ നേരിട്ട പന്തുകളിൽ നിന്ന് വ്യത്യസ്‌തമാണ് ഷഹീൻ അഫ്രീദിയുടെ പന്തുകളെന്ന് പാകിസ്ഥാൻ ബാറ്റിങ് കോച്ച് മാത്യൂ ഹെയ്‌ഡൻ. കളിയിലെ ആദ്യ ഓവറിൽ തന്നെ മികച്ച പേസിൽ യോർക്കർ എറിയാൻ ഷഹീൻ കാണിച്ച ധൈര്യം എടുത്തുപറയേണ്ടതാണ്.ഇന്ത്യൻ കളിക്കാർക്ക് ഐപിഎല്ലിൽ 130 കിമി പന്തുകൾ നേരിട്ട പരിചയമെ ഉള്ളു എന്നാൽ ഷഹീൻ അഫ്രീദിയുടെ വേഗതയേറിയ പന്തുകൾ വ്യത്യസ്‌തമായിരുന്നു. ഹെയ്‌ഡൻ പറഞ്ഞു.

ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച രണ്ട് ഡെലിവറികളായിരുന്നു ഇന്ത്യക്കെതിരെയുള്ള ആദ്യ സ്പെല്ലിൽ കണ്ടത്. ന്യൂബോളിൽ രോഹിത് ശർമയ്ക്കെതിരെ എറിയാനുള്ള ധൈര്യം പ്രശംസനീയമാണെന്നും ഹെയ്‌ഡൻ പറഞ്ഞു.മത്സരത്തിൽ ഇന്ത്യൻ ഓപ്പണിങ് താരങ്ങളുടെ വിക്കറ്റുകൾ തുടക്കത്തിലെ നഷ്ടമായതാണ് ഇന്ത്യയ്ക്ക് തിരിച്ചടി‌യാ‌യത്. ഹെയ്‌ഡൻ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :