റാഞ്ചി|
സജിത്ത്|
Last Updated:
തിങ്കള്‍, 9 ജനുവരി 2017 (09:51 IST)
ബിസിസിഐയുടെ കടുത്ത സമ്മര്‍ദത്തിനടിപ്പെട്ടാണ് മഹേന്ദ്ര സിംങ് ധോണി നായക സ്ഥാനം രാജിവച്ചതെന്ന് ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ആദിത്യ ശര്‍മ. ധോണി പെട്ടെന്നെടുത്ത ഒരു തീരുമാനമല്ല ഇത്. മറിച്ച് ബിസിസിഐയുടെ അതിയായ സമ്മര്‍ദത്തിനടിപ്പെട്ട് എടുത്ത തീരുമാനമാണിതെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.
ജാര്‍ഖണ്ഡും ഗുജറാത്തും തമ്മിലുള്ള രഞ്ജി ട്രോഫി സെമി ഫൈനലില്‍ ധോണി മുഖ്യ ഉപദേഷ്ടാവായിട്ടും ജാര്‍ഖണ്ഡ് പരാജയപ്പെട്ടിരുന്നു. അതിനുശേഷം
ബിസിസിഐ ജോയന്റ് സെക്രട്ടറി അമിതാഭ് ചൗധരി ഭാവി പദ്ധതികള്‍ എന്തൊക്കെയാണെന്ന് ധോണിയോട് ആരാഞ്ഞു. തുടര്‍ന്ന്. ബിസിസിഐ ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദിനെ ചൗധരി ഫോണില്‍ ബന്ധപ്പെടുകയും ധോണിയുടെ ഭാവി കാര്യങ്ങള്‍ അന്വേഷിക്കേണ്ടത് ആവശ്യമാണെന്ന് ആവശ്യപ്പെടുകയുമായിരുന്നുവെന്നും ശര്‍മ വ്യക്തമാക്കി.
ഈ മാസം നാലിനാണ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ധോണി ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനം ഒഴിയുന്നതായി അറിയിച്ചത്. അതേസമയം, ആദിത്യ ശര്‍മയുടെ വെളിപ്പെടുത്തലിനോട് അമിതാഭ് ചൗധരി ഇതിവരേയും പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ജനുവരി രണ്ട് വരെ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു അമിതാഭ് ചൗധരി.