കോഹ്‌ലി അടികൂടി നടന്നപ്പോള്‍ ജഡേജ എല്ലാം തട്ടിയെടുത്തു; സ്‌മിത്തിന് സന്തോഷിക്കാതിരിക്കാന്‍ കഴിയില്ല

നേട്ടമുണ്ടാക്കി സ്‌മിത്തും ജഡേജയും; കോഹ്‌ലി നിരാശപ്പെടുത്തി

ICC Test Ranking , Kohli, Pujara , Steve smith , team india , ICC , BCCI , virat kohli , lokesh rahul ,വിരാട് കോഹ്‌ലി , ഐസിസി , ടെസ്‌റ്റ് റാങ്കിംഗ് , സ്റ്റീവ് സ്മിത്ത് , മുരളി വിജയ് , ആര്‍ അശ്വിന്‍ , മുരളി വിജയ്
ദുബായ്| jibin| Last Updated: വ്യാഴം, 30 മാര്‍ച്ച് 2017 (20:09 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിക്ക് നിരാശ പകര്‍ന്ന് ഐസിസിയുടെ പുതിയ ടെസ്‌റ്റ് റാങ്കിംഗ് പട്ടിക പുറത്ത്.

ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ രവീന്ദ്ര ജഡേജയും ആര്‍ അശ്വിനുമുള്ളപ്പോള്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് ഒന്നാം സ്ഥാനം നിലനിര്‍ത്തി. ന്യൂസിലാന്‍ഡിന്റെ കെയിന്‍ വില്യംസണാണ് രണ്ടാമത്.

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ലോകേഷ് രാഹുല്‍
പതിനൊന്നാം സ്ഥാനത്തേക്ക് എത്തിയപ്പോള്‍ വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന കോഹ്‌ലി അഞ്ചാം സ്ഥാനത്താണ്. ചേതേശ്വര്‍ പൂജാര നാലാമതും 14മത് സ്ഥാനത്തുമുണ്ട്. ടെസ്‌റ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന മുരളി വിജയ് 34മത് സ്ഥാനത്താണ്.

ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ അശ്വിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ജഡേജ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസനാണ് ഒന്നാം റാങ്കില്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :