ഏറ്റവും പ്രിയപ്പെട്ട വിദേശതാരം അദ്ദേഹം തന്നെ കൃണാൽ പാണ്ഡ്യ പറയുന്നു

അഭിറാം മനോഹർ| Last Modified ശനി, 4 ഏപ്രില്‍ 2020 (13:08 IST)
തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിദേശക്രിക്കറ്റ് താരം ആരെന്ന് വെളിപ്പെടുത്തി ഇന്ത്യൻ ഓൾ റൗണ്ടർ കൃണാൽ പാണ്ഡ്യ.കഴിഞ്ഞ ദിവസം ട്വിറ്ററിൽ ആരാധകരുമായി നടത്തിയ ചോദ്യോത്തര സെഷനിടയാണ് മുംബൈ ഇന്ത്യൻസ് സൂപ്പർതാരം ഇക്കാര്യം വെളിപ്പെടുത്തിയത്.

പാണ്ഡ്യയുടെ എക്കാലത്തേയും മികച്ച ക്രിക്കറ്റ് താരം ആരാണെന്നായിരുന്നു ഒരു ആരാധകന് അറിയേണ്ടിയിരുന്നത്. ഇതിന് മറുപടിയായി വെസ്റ്റിൻഡീസ് ഇതിഹാസതാരമായ ലാറയുടെ പേരാണ് പാണ്ഡ്യ മറുപടി നൽകിയത്.തനിക്ക് ലാറയെ ഏറെ ഇഷ്ടമായിരുന്നെന്ന് പറഞ്ഞ പാണ്ഡ്യ ലാറയുടെ ബറ്റിങ്ങ് ശൈലി വളരെ ഇഷ്ടമായിരുന്നെന്നും അദ്ദേഹം ബാറ്റ് ചെയ്യുൻനത് കാണാൻ താൻ ഏറെ ഇഷ്ടപ്പെട്ടിരുന്നെന്നും കൂട്ടിച്ചേർത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :