Virat Kohli: ഫിറ്റ്നസ്സിൽ ഡൗട്ട് വെയ്ക്കല്ലെ, രണ്ടാം ഏകദിനത്തിൽ കോലി ഓടിയെടുത്തത് 60 റൺസ്!

Kohli, Century, Batting style, kohli fitness,കോലി,ഫിറ്റ്നസ്, ബാറ്റിങ് സ്റ്റൈൽ, ക്രിക്കറ്റ്
അഭിറാം മനോഹർ| Last Modified വ്യാഴം, 4 ഡിസം‌ബര്‍ 2025 (12:42 IST)
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റര്‍ വിരാട് കോലിയാണെന്ന് പറഞ്ഞാല്‍ അതിന് പല എതിര്‍പ്പുകളും ഉണ്ടായേക്കാം. എന്നാല്‍ ഏകദിന ഫോര്‍മാറ്റില്‍ കോലി മറ്റേതൊരു താരത്തിനും മുകളിലാണെന്ന് പറഞ്ഞാലും അതിനെ കണക്കുകള്‍ വെച്ച് എതിര്‍ക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാകും. ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡുകളെല്ലാം കോലി തകര്‍ത്ത് മുന്നേറിയത് ചുരുങ്ങിയ ഇന്നിങ്ങ്‌സുകള്‍ കൊണ്ടാണ്.


ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ചുറി നേടി മുപ്പത്തിയേഴാം വയസിലും തന്നെ പ്രായം തളര്‍ത്തിയിട്ടില്ലെന്ന് കോലി തെളിയിച്ചിരുന്നു. കരിയറില്‍ ഇത് പതിനൊന്നാം തവണയാണ് കോലി തുടര്‍ച്ചയായി 2 സെഞ്ചുറികള്‍ നേടുന്നത്. ഇന്നലെ നടന്ന മത്സരത്തില്‍ 93 പന്തില്‍ 102 റണ്‍സാണ് താരം നേടിയത്. അതില്‍ 60 റണ്‍സും താരം ഓടിയെടുക്കുകയായിരുന്നു. ഏകദിനത്തിലെ അന്‍പത്തിമൂന്നാം സെഞ്ചുറി നേട്ടമാണ് കോലി ദക്ഷിണാഫ്രിക്കക്കെതിരെ കുറിച്ചത്. ഇതോടെ കോലിയുടെ സെഞ്ചുറിനേട്ടം 83 ആയി. 100 സെഞ്ചുറികള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേടിയിട്ടുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രമാണ് കോലിയ്ക്ക് മുന്നിലുള്ളത്. നിലവില്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രം കളിക്കുന്ന കോലിയ്ക്ക് സച്ചിന്റെ ഈ റെക്കോര്‍ഡ് മറികടക്കുക എന്നത് നിലവില്‍ ദുഷ്‌കരമായ കാര്യമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :