Jofra Archer Gives Furious Send-Off to Rishabh Pant: 'വേഗം കയറിപ്പോകൂ'; പന്തിനു യാത്രയയപ്പ് നല്‍കി ആര്‍ച്ചര്‍ (വീഡിയോ)

റിഷഭ് പന്താണ് അഞ്ചാമനായി കൂടാരം കയറിയത്

Jofra Archer, Rishabh Pant, Jofra Archer Rishabh Pant Wicket, Rishabh Pant Wicket, ജോഫ്ര ആര്‍ച്ചര്‍, റിഷഭ് പന്ത്, റിഷഭ് പന്ത് വിക്കറ്റ്‌
Lord's| രേണുക വേണു| Last Modified തിങ്കള്‍, 14 ജൂലൈ 2025 (17:16 IST)
and Rishabh Pant

Jofra Archer and Rishabh Pant: ലോര്‍ഡ്‌സ് ടെസ്റ്റിന്റെ അവസാനദിനം ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനു 'മറക്കാനാവാത്ത' യാത്രയയപ്പ് നല്‍കി ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍. 193 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് സ്‌കോര്‍ ബോര്‍ഡില്‍ 71 റണ്‍സ് ആയപ്പോഴേക്കും അഞ്ച് വിക്കറ്റ് നഷ്ടമായി.

റിഷഭ് പന്താണ് അഞ്ചാമനായി കൂടാരം കയറിയത്. ജോഫ്ര ആര്‍ച്ചര്‍ ബൗള്‍ഡ് ആക്കുകയായിരുന്നു. 21-ാം ഓവറിലെ അഞ്ചാം പന്തില്‍ എഡ്ജ് എടുത്ത് പന്തിന്റെ ഓഫ് സ്റ്റംപ് തെറിക്കുകയായിരുന്നു. വിക്കറ്റെടുത്ത ഉടനെ ആര്‍ച്ചര്‍ പന്തിന്റെ അടുത്തേക്ക് ഓടിയെത്തി ആഘോഷപ്രകടനം നടത്തി.
പന്ത് ക്രീസ് വിടുമ്പോള്‍ ആര്‍ച്ചര്‍ രൂക്ഷമായ ഭാഷയില്‍ എന്തോ പറയുന്നുണ്ടായിരുന്നു. വിക്കറ്റെടുത്തതിനു പിന്നാലെ ഇംഗ്ലണ്ട് പേസര്‍ പന്തിനെ പരിഹസിച്ചുകൊണ്ടാണ് ആഘോഷപ്രകടനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. അതിരുവിട്ട ആഹ്ലാദപ്രകടനം ആയതിനാല്‍ ആര്‍ച്ചറിനു ഐസിസിയുടെ പിഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :