ഭാവിയിൽ എന്റെ കുട്ടികളുടെ അച്ഛനാകാമോ?; പാക് നടിക്ക് ചുട്ട മറുപടി നല്‍കി നീഷാം

 jimmy neesham , pakistani , twitter , Sehar Shinwari , ജിമ്മി നീഷാം , പാകിസ്ഥാന്‍ , സെഹര്‍ ഷിന്‍വാരിയ
വെല്ലിങ്ടൻ| Last Modified തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2019 (13:13 IST)
പാകിസ്ഥാനി നടിയുടെ ചോദ്യത്തിന് രസകരമായ മറുപടി നല്‍കി ന്യൂസിലന്‍ഡ് ക്രിക്കറ്റ് താരം ജിമ്മി നീഷാം. ഭാവിയില്‍ എന്റെ കുട്ടികളുടെ അച്ഛനാവാമോ എന്നാണ് ജിമ്മിയോട് നടി സെഹര്‍ ഷിന്‍വാരിയ ചോദിച്ചത്.

നരകത്തിലെ യാതനകളെക്കുറിച്ചുള്ള എന്റെ പേടി കുറഞ്ഞിരിക്കുന്നു. ലോസാഞ്ചലസ് എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്തതിനാണു ഞാനതിനു നന്ദി പറയുന്നത് - എന്ന നിഷാമിന്റെ ട്വീറ്റിന് താഴെയാണ് സെഹര്‍ ചോദ്യവുമായി എത്തിയത്.

ഭാവിയിൽ എന്റെ കുട്ടികളുടെ അച്ഛനാവാമോ എന്ന ചോദ്യത്തിനൊപ്പം രണ്ട് ഇമോജികളും സെഹര്‍ ചോദ്യത്തിനൊപ്പം ചേര്‍ത്തിരുന്നു. ഇതിനാണ് ജിമ്മി കൃത്യമായ മറുപടി നല്‍കിയത്. ‘ഇമോജികള്‍ അനാവശ്യമാണെന്ന് എനിക്ക് തോന്നുന്നു’ - എന്നായിരുന്നു നീഷാമിന്റെ

മറുപടിയിലൂടെ എന്താണ് നീഷാം അതിലുടെ ഉദ്ദേശിച്ചതെന്ന് ആരാധകര്‍ക്ക് മനസിലായില്ല. സെഹര്‍ ഇതേ നമ്പര്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ബെന്‍ സ്‌റ്റോക്‌സിന്റെ അടുത്തും പ്രയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്.


സമൂഹമാധ്യമങ്ങളിലൂടെ ഇടപെടല്‍ നടത്തുന്ന താരമാണ് നിഷാം. മുമ്പും നിരവധി കമന്റുകളും പ്രസ്‌താവനകളും ട്വിറ്ററിലൂടെ അദ്ദേഹം നടത്തുകയും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും ചെയ്‌തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :