വില്ലനായി പരുക്ക്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്‌റ്റ് പരമ്പരയില്‍ ബുമ്രയില്ല - പകരം ഉമേഷ് യാദവ്

 jasprit bumrah , south africa , test series , kohlli , വിരാട് കോഹ്‌ലി , ജസ്പ്രീത് ബുമ്ര , ബിസിസിഐ
ന്യൂഡല്‍ഹി| മെര്‍ലിന്‍ സാമുവല്‍| Last Modified ചൊവ്വ, 24 സെപ്‌റ്റംബര്‍ 2019 (18:46 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ‘വജ്രായുധം’ എന്ന് ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി വിശേഷിപ്പിക്കുന്ന ബോളര്‍ പരിക്കിന്റെ പിടിയില്‍.

പുറം ഭാഗത്തേറ്റ പരുക്കില്‍ താരത്തിന് ചികിത്സയും വിശ്രമവും ആവശ്യമാണെന്ന് ബി സി സി ഐ അറിയിച്ചു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്‌റ്റ് പരമ്പരയില്‍ ബുമ്ര കളിക്കില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പകരം ഉമേഷ് യാദവ് ടീമിലെത്തും.

താരങ്ങള്‍ക്ക് പതിവായി നടത്താറുള്ള പതിവ് റേഡിയോളജിക്കല്‍ സ്‌ക്രീനിങ്ങിനിടെയാണ് ബുമ്രയുടെ പരിക്ക് ശ്രദ്ധയില്‍പ്പെട്ടത്. ചികിത്സയും വിശ്രമവും ആവശ്യമാണെന്ന് മെഡിക്കല്‍ ടീം വ്യക്തമാക്കി. മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലായിരിക്കും ബുമ്ര ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ കഴിയുക.

ഒക്ടോബര്‍ രണ്ടിന് വിശാഖപട്ടണത്താണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ആദ്യ ടെസ്‌റ്റ് ആരംഭിക്കുക. ബുമ്രയുടെ അസാന്നിധ്യം ടീം ഇന്ത്യക്ക് കനത്ത തിരിച്ചടിയാകും. ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ട്വന്റി-20 മത്സരങ്ങളിലും ഏകദിനങ്ങളും ബുമ്രയെ കളിപ്പിക്കരുതെന്ന വാദം ശക്തമായിരിക്കെയാണ് താരത്തിന്റെ പരിക്ക് സംബന്ധിച്ച വാര്‍ത്തകളും പുറത്തു വരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :