ഐപിഎല്ലിൽ 600 റൺസടിച്ചത് കൊണ്ട് മാത്രം കാര്യമില്ല. കെ എൽ രാഹുലിന് ഗംഭീറിൻ്റെ മുന്നറിയിപ്പ്

അഭിറാം മനോഹർ| Last Modified ബുധന്‍, 8 മാര്‍ച്ച് 2023 (13:40 IST)
മോശം ഫോമിനെ തുടർന്ന് ടെസ്റ്റ് പ്ലേയിംഗ് ഇലവനിൽ നിന്നും പുറത്തായ കെ എൽ രാഹുലിന് ഐപിഎല്ലിന് മുൻപ് മുന്നറിയിപ്പ് നൽകി ലഖ്നൗ സൂപ്പർ ജയൻ്സ് മെൻ്ററും മുൻ ഇന്ത്യൻ താരവുമായ ഗൗതം ഗംഭീർ. അരങ്ങേറിയത് മുതൽ വിരമിക്കുന്നത് വരെ ഒരേ ഫോമിൽ കളിക്കാൻ ആർക്കും സാധ്യമല്ല. ഐപിഎല്ലിൽ 600 റൺസടിക്കുന്നതിൽ കാര്യമില്ല. അത് ടീമിനെ വിജയിപ്പിക്കുന്നുണ്ടോ എന്നതാണ് പ്രധാനം. പറഞ്ഞു.

രാഹുൽ ഇപ്പോൾ മോശം ഫോമിലാണെങ്കിലും ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തി തിരിച്ചെത്താൻ രാഹുലിന് അവസരമുണ്ട്. ടെസ്റ്റിലായാലും ടി20യിലായാലും മോശം ഫോമിലാണെങ്കിൽ നിങ്ങൾക്ക് മറ്റ് കളിക്കാർക്ക് വെള്ളക്കുപ്പി കൊണ്ടു കൊടുക്കേണ്ടതായി വരും. ഐപിഎല്ലിലെ ക്യാപ്റ്റനാണെന്നോ ഐപിഎല്ലിൽ 4-5 സെഞ്ചുറിയുണ്ടെന്നോ പറഞ്ഞ് ഇത് ഒഴിവാക്കാനാകില്ല. ഐപിഎല്ലിനെ ഒരു അവസരമായി കണ്ട് ബാറ്റിംഗ് ഫോം വീണ്ടെടുക്കുകയും ടീം ആഗ്രഹിക്കുന്ന തരത്തിലുള്ള ബാറ്റിംഗ് സമീപനം സ്വീകരിക്കുകയുമാണ് ചെയ്യേണ്ടത്. നിങ്ങൾ 600 റൺസ് ഐപിഎല്ലിൽ അടിച്ചിട്ട് ടീം വിജയിക്കുന്നില്ലെങ്കിൽ അതിൽ കാര്യമില്ല. ഗംഭീർ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :