മുംബൈ|
vishnu|
Last Modified വെള്ളി, 2 ജനുവരി 2015 (12:33 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി മുന്‍ ഉപനായകന്‍ വിരാട് കോഹ്‌ലിയെ നിയമിച്ചതിനു പിന്നാലെ ഒഴിവ് വന്ന ഉപനായക സ്ഥാനത്തേക്ക് ഫാസ്റ്റ് ബൌളര്‍ ഇഷാന്ത് ശര്‍മ്മ നിയമിതനായെന്ന് സൂചന.
ഇന്ത്യന്‍ താരമായ ഭുവനേശ്വര്‍ കുമാര്‍ ഉപനായകനായി നിയമിക്കപ്പെട്ട ഇഷാന്ത് ശര്‍മയ്ക്ക് അഭിനന്ദനമറിയിച്ചുകൊണ്ട് തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ ബുധനാഴ്ച വൈകുന്നേരം പോസ്റ്റ് ഇട്ടതൊടെയാണ് ഉപനായക സ്ഥാനം ഇഷാന്തിന് എന്ന് ഉറപ്പായത്.
ധോണി കഴിഞ്ഞാല്‍ ടീമില്‍ ഏറ്റവും കൂടുതല്‍ അനുഭവ സമ്പത്തുള്ള ടെസ്റ്റ് താരമാണ് ഇഷാന്ത് ശര്‍മ്മ. ഏഴു വര്‍ഷത്തോളമായി 61 ടെസ്റ്റുകളില്‍ ഇഷാന്ത് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. അതേ സമയം ഇത് സംബന്ധിച്ച് ബിസിസിഐയുടെ ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല. വിരാട് കോഹ്ലിക്ക് കീഴില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഉപനായക സ്ഥാനത്തേക്ക് രവിചന്ദ്ര അശ്വിനെയും അജിങ്ക്യ രഹാനയേയും പരിഗണിക്കുന്നതായി നേരത്തേ വാര്‍ത്തയുണ്ടായിരുന്നു.