ടീം ആഘോഷത്തില്‍ ആടിത്തിമിര്‍ത്തപ്പോള്‍ ഇഷാന്ത് ദു:ഖിതന്‍; കാരണം വെളിപ്പെടുത്തി കോഹ്‌ലി

ടീം ആഘോഷത്തില്‍ ആടിത്തിമിര്‍ത്തപ്പോള്‍ ഇഷാന്ത് ദു:ഖിതന്‍; കാരണം വെളിപ്പെടുത്തി കോഹ്‌ലി

 ishant sharma , team india , cricket , virat kohli , india , Australia , ഇഷാന്ത് ശര്‍മ്മ , വിരാട് കോഹ്‌ലി , ഇന്ത്യ
അഡ്‌ലെയ്ഡ്| jibin| Last Modified ചൊവ്വ, 11 ഡിസം‌ബര്‍ 2018 (10:34 IST)
അഡ്‌ലെയ്ഡ് ടെസ്‌റ്റില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയെങ്കിലും ഇന്ത്യന്‍ പേസ് ബോളര്‍ ഇഷാന്ത് ശര്‍മ്മ നിരാശനാണെന്ന് വിരാട് കോഹ്‌ലി.

മത്സരത്തില്‍ എറിഞ്ഞ രണ്ട് നോബോളുകളുടെ പേരിലാണ് വിജയാഘോഷത്തിനിടെയിലും ഇഷാന്ത് ദു:ഖിതനായി കാണപ്പെട്ടതെന്ന് ക്യാപ്‌റ്റന്‍ പറഞ്ഞു.

ടീമിലെ മുതിര്‍ന്ന താരമാണ് ഇഷാന്ത്. അതിനാല്‍ നോ ബോള്‍ എറിഞ്ഞതില്‍ അദ്ദേഹം നിരാശപ്പെടുന്നുണ്ട്. തന്റെ ഭാഗത്തു നിന്നുമുണ്ടായ പിഴവുകളുടെ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുത്തു കഴിഞ്ഞു. നിര്‍ണായക മത്സരങ്ങളില്‍ ഇത്തരം പിഴവുകള്‍ക്ക് വലിയ വില കൊടുക്കേണ്ടിവരുമെന്ന ധാരണയുള്ളതിനാലാണ് ഇഷാന്ത് നിരാശനായതെന്നും കോഹ്‌ലി പറഞ്ഞു.

വീഴ്‌ചകള്‍ തിരിച്ചറിഞ്ഞ് അത് തിരുത്താന്‍ മനസ് കാണിക്കുന്നവരാണ് ടീമിലെ എല്ലാവരും. ആ‍ദ്യ ഇന്നിംഗ്‌സില്‍ പരാജയപ്പെട്ടതിനു പിന്നാലെ രണ്ടാം ഇന്നിംഗ്‌സില്‍ മികച്ച ബാറ്റിംഗ് പുറത്തെടുത്തത് ആ തിരിച്ചറിവിന്റെ ഫലമാണെന്നും കോഹ്‌ലി വ്യക്തമാക്കി.

അഡ്‌ലെയ്‌ഡിലെ പിച്ചില്‍ നിന്നും വലിയ സഹായമൊന്നും ലഭ്യമായില്ലെങ്കിലും 20 വിക്കറ്റുകള്‍ നേടാന്‍ സാധിച്ചത് അഭിമാനമുണ്ടാക്കുന്നതാണെന്നും ഇന്ത്യന്‍ ക്യാപ്‌റ്റന്‍ കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :