1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. ishant sharma names three pacers for indian team future

മെരുക്കിയെടുത്താൽ അവർ പൊളിക്കും, ഇന്ത്യയുടെ ഭാവി പേസർമാരുടെ പേരുകൾ പറഞ്ഞ് ഇഷാന്ത് ശർമ്മ

Ishant sharma
ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും തലമുറമാറ്റത്തിനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ്. ബാറ്റിംഗില്‍ രോഹിത്,പുജാര,രഹാനെ,കോലി,ജഡേജ തുടങ്ങിയ താരങ്ങളും ബൗളിങ്ങില്‍ മുഹമ്മദ് ഷമി,ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയ താരങ്ങളുമെല്ലാം തങ്ങളുടെ കരിയറിന്റെ അവസാന നാളുകളിലാണ്. അതിനാല്‍ തന്നെ ബൗളിംഗിലും ബാറ്റിങ്ങിലും അഴിച്ചുപണിക്ക് തയ്യാറായി നില്‍ക്കുകയാണ് ഇന്ത്യ. ഈ സാഹചര്യത്തില്‍ ബൗളിംഗില്‍ ഇന്ത്യയുടെ ഭാവിതാരങ്ങളാകാന്‍ സാധ്യതയുള്ള മൂന്ന് പേസര്‍മാരുടെ പേര് പറയുകയാണ് വെറ്ററന്‍ പേസറായ ഇഷാന്ത് ശര്‍മ.
 
ഉമ്രാന്‍ മാലിക്, ആര്‍ഷദീപ് സിംഗ് എന്നിവരുടെ പേരുകളാണ് ഇഷാന്ത് എടുത്തുപറഞ്ഞത്. ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ സഹതാരമായിരുന്ന മുകേഷ് കുമാറിന്റെ പേരാണ് ഇഷാന്ത് മൂന്നാമതായി പറഞ്ഞത്. നന്നായി ഉപയോഗിക്കാനായാല്‍ ഉമ്രാന്‍ മാലിക് ഭാവിയില്‍ ടീമിന് ഒരു മുതല്‍ക്കൂട്ടാകുമെന്നും ആര്‍ഷദീപ് വളരെയേറെ പ്രതീക്ഷ നല്‍കുന്ന താരമാണെന്നും ഇഷാന്ത് പറഞ്ഞു.നന്നായി മെരുക്കിയെടുക്കുകയാണെങ്കില്‍ മുകേഷ് കുമാറിനെയും മികച്ച പേസറാക്കി വളര്‍ത്തിയെടുക്കാമെന്നാണ് ഇഷാന്ത് പറയുന്നത്.
 
അടുത്ത ലേഖനം
കെ എൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവർ തിരിച്ചെത്തുമോ? ഏകദിന ലോകകപ്പ് ടീം പ്രഖ്യാപനത്തിനുള്ള അവസാന തീയ്യതിയായി