അഭിറാം മനോഹർ|
Last Modified ഞായര്‍, 7 സെപ്‌റ്റംബര്‍ 2025 (19:06 IST)
ഏഷ്യാകപ്പില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യയുടെ മധ്യനിരയില്‍ ബാറ്റ് ചെയ്യുന്നതാണ് നല്ലതെന്ന അഭിപ്രായവുമായി മുന്‍ ഇന്ത്യന്‍ പേസറായ ഇര്‍ഫാന്‍ പത്താന്‍. അഭിഷേക് ശര്‍മയ്‌ക്കൊപ്പം വൈസ് ക്യാപ്റ്റനായ ശുഭ്മാന്‍ ഗില്ലാണ് ഇന്നിങ്ങ്‌സ് ഓപ്പണ്‍ ചെയ്യേണ്ടതെന്നാണ് ഇര്‍ഫാന്‍ വ്യക്തമാക്കുന്നത്. ഗില്‍ വിരാട് കോലിയെ പോലെയുള്ള താരമാണെന്നും വര്‍ഷങ്ങളായി കോലി ഇന്ത്യന്‍ ക്രിക്കറ്റിനായി ചെയ്ത കാര്യങ്ങള്‍ ഗില്ലിന് ചെയ്യാന്‍ സാധിക്കുമെന്നും ഇര്‍ഫാന്‍ പറയുന്നു.
കോലി വര്‍ഷങ്ങളായി ഇന്ത്യയ്ക്കായി ചെയ്ത കാര്യങ്ങള്‍ ഗില്ലിനെ കൊണ്ട് ചെയ്യാന്‍ സാധിക്കും. കോലി തന്റേതായ ശൈലിയിലാണ് ക്രിക്കറ്റ് കളിച്ചത്. നീണ്ട ഇന്നിങ്ങ്‌സുകള്‍ കളിക്കുന്നത് വഴി തന്റേതായ ഒരു ശൈലി ടി20യില്‍ ഉണ്ടാക്കിയെടുക്കാന്‍ കോലിയ്ക്ക് സാധിച്ചിരുന്നു. ഗില്ലും അതേ പാതയിലാണെന്നും ഇര്‍ഫാന്‍ പറഞ്ഞു. അതേസമയം ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി സഞ്ജു തന്നെയാണ് കളിക്കേണ്ടതെന്നും ഇര്‍ഫാന്‍ വ്യക്തമാക്കി.