മുംബൈ|
jibin|
Last Modified തിങ്കള്‍, 2 മെയ് 2016 (16:34 IST)
കടുത്ത പുറം വേദനയെത്തുടര്‍ന്ന് ഐപിഎല്ലില്‍ നിന്നും കിംഗ്‌സ് ഇലവന്‍ പഞ്ചാബ് താരം ഷോണ്‍ മാര്‍ഷ് പിന്മാറി.
ഞായറാഴ്ച്ച ഗുജറാത്ത് ലയണ്‍സിനെതിരായ മത്സരത്തിനിടെയാണ് ഓസ്‌ട്രേലിയന്‍ താരത്തിനു പരുക്കേറ്റതെന്നാണ് സൂചന. തുടര്‍ചികിത്സയ്ക്കായി തിങ്കളാഴ്ച്ച രാത്രി തന്നെ ഷോണ്‍ നാട്ടിലേക്കു മടങ്ങും.
ഏഴ് മത്സരങ്ങളില്‍ നിന്നും രണ്ട് ജയം മാത്രം നേടി പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുളള പഞ്ചാബിന് മാര്‍ഷിന്റെ പുറത്താകല്‍ ഏറെ തിരിച്ചടിയാകും. ഐപിഎല്ലില്‍ ഇതുവരെ ആറ് മത്സരം കളിച്ച മാര്‍ഷ് 31.80 ശരാശരിയില്‍ 159 റണ്‍സാണ് നേടിയിട്ടുളളത്.
അതെസമയം ജുലൈയില്‍ വെസ്റ്റിന്‍ഡീസില്‍ നടക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ മാര്‍ഷ് ഇടം പിടിച്ചിരുന്നില്ല. ഇനി അതിനുശേഷം നടക്കുന്ന ശ്രീലങ്കന്‍ പരമ്പരയില്‍ ദേശീയ ടീമില്‍ തിരിച്ചെത്താനാകും മാര്‍ഷിന്റെ ശ്രമം.
തോല്‍വികളില്‍ നട്ടം തിരിയുന്ന പൂനെ സൂപ്പര്‍ ജെയിന്റ്‌സ് താരവും ഓസ്‌ട്രേലിയന്‍ നായകനുമായ സ്‌റ്റീവന്‍ സ്‌മിത്തും പരുക്കേറ്റ് നാട്ടിലേക്ക് മടങ്ങിയിരുന്നു. മത്സരത്തിനിടെ വലത് കൈക്ക് പരുക്കേറ്റതാണ് സ്മിത്തിന് വിനയായത്. ഇതോടെ തുടര്‍ന്നുള്ള മത്സരങ്ങള്‍ സ്മിത്തിന് നഷ്ടമാകും.
ഈ സീസണില്‍ പരുക്കേറ്റ് പുറത്താകുന്ന നാലാമത്തെ പൂനെ താരമാണ് സ്മിത്ത്. ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ്, ഫാഫ് ഡൂ പ്ലസിസ്, കെവിന്‍ പീറ്റേഴ്സണ്‍ എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.