ഈ മനുഷ്യൻ നാണം കെടാനുള്ള പുതിയ വഴികൾ സ്വയം തേടുകയാണ്'; ഇമ്രാൻ ഖാനെ 'പരിഹസിച്ച്' സെവാഗ്

തന്റെ ട്വിറ്റർ പേജിലൂടെയാണ് വീരു ഇമ്രാനെ പരിഹസിച്ചത്.

തുമ്പി എബ്രഹാം| Last Modified വെള്ളി, 4 ഒക്‌ടോബര്‍ 2019 (09:55 IST)
നിരന്തരം ഇന്ത്യയെ വിമർശിക്കുന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പരിഹസിച്ച് മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദർ സെവാഗ്. തന്റെ പേജിലൂടെയാണ് വീരു ഇമ്രാനെ പരിഹസിച്ചത്. നാണം കെടാനുള്ള വഴികൾ സ്വന്തമായി തന്നെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് സെവാഗ് പരിഹസിച്ചു. ഇമ്രാൻ ഖാൻ പങ്കെടുത്ത ഒരു അമേരിക്കൻ ചാനലിന്റെ ചർച്ചയുടെ വീഡിയോ പങ്കിട്ടാണ് വീരുവിന്റെ പരിഹാസം.

അതേ സമയം ട്വിറ്ററിന് താഴെ പേർ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് എത്തി. ട്വീറ്റിനെ ഇന്ത്യൻ ആരാധകർ അനുകൂലിച്ചപ്പോൾ പാക് ആരാധകർ വിമർശനവുമായി രംഗത്ത് എത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :